വിസ്മയിപ്പിച്ച സിക്‌സ്; അഭിനന്ദനവുമായി മാര്‍ക് വുഡ് കോഹ്‌ലിക്ക് അരികിലെത്തി

അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകളും നിറച്ചാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ കോഹ് ലി ബാറ്റ് ചെയ്തത്
വിരാട് കോഹ്‌ലി പരിശീലനത്തിൽ/ ട്വിറ്റർ
വിരാട് കോഹ്‌ലി പരിശീലനത്തിൽ/ ട്വിറ്റർ

അഹമ്മദാബാദ്: അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകളും നിറച്ചാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ കോഹ് ലി ബാറ്റ് ചെയ്തത്. അവിടെ കോഹ് ലിയില്‍ നിന്ന് വന്ന സിക്‌സിനെ ആ സിക്‌സ് വഴങ്ങിയ ബൗളര്‍ തന്നെ അഭിനന്ദിച്ചു. 

ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ് ആണ് മത്സരത്തിന് ശേഷം തനിക്കെതിരെ പറത്തിയ ആ സിക്‌സിനെ അഭിനന്ദിച്ച് കോഹ്‌ലിക്ക് അടുത്തെത്തിയത്. മാര്‍ക് വുഡ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. സ്റ്റംപ് കടന്ന് വന്ന്, പന്തിന്റെ ലൈനും ലെങ്തും കാത്ത് നിന്ന കോഹ് ലിക്ക് വുഡിനെ സ്‌ക്വയറിലൂടെ പുള്‍ ചെയ്യാനായി. 

മികച്ച കളിക്കാര്‍ക്ക് അങ്ങനെ ചെയ്യാനാവും. നീ സിക്‌സ് പറത്തിയ ആദ്യ പന്ത് ഒരു രക്ഷയുമുണ്ടായില്ല, മത്സരത്തിന് ശേഷം ഞാന്‍ കോഹ് ലിയോട് പറഞ്ഞു. മുന്‍പിലേക്ക് വന്ന്. സമയം കണ്ടെത്തി ഷോട്ട് പായിച്ചു. തുടക്കത്തില്‍ തന്നെ ഞങ്ങള്‍ പുറത്താക്കാന്‍ ആഗ്രഹിക്കുന്ന വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് കോഹ് ലി. ഇത്തവണ അതിനായില്ല. എന്നാല്‍ അവരെ ആ സ്‌കോറില്‍ ഒതുക്കാനായതില്‍ സന്തോഷമുണ്ടെന്നും വുഡ് പറഞ്ഞു. 

ഞാന്‍ എങ്ങനെയാണോ ബൗള്‍ ചെയ്യാന്‍ ആഗ്രഹിച്ചത് അതുപോലെ ബൗള്‍ ചെയ്തു. കോഹ് ലി അവിടെ നല്ല ഷോട്ടുകള്‍ കളിക്കുകയായിരുന്നു, വുഡ് പറഞ്ഞു. മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ വുഡ് അവിടെ മികവ് കാണിച്ചപ്പോള്‍ കോഹ് ലിക്ക് വുഡിനെ പ്രഹരിക്കാനായി. 

77 റണ്‍സ് നേടി കോഹ് ലി പുറത്താവാതെ നിന്നെങ്കിലും വലിയ വിജയ ലക്ഷ്യം മുന്‍പില്‍ വെക്കാന്‍ ഇന്ത്യക്കായില്ല. 20 ഓവറില്‍ 156 റണ്‍സ് ആണ് ഇന്ത്യക്ക് കണ്ടെത്താനായത്. ഇംഗ്ലണ്ട് അത് അനായാസം മറികടന്ന് പരമ്പരയില്‍ 2-1ന് മുന്‍പിലെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com