'2011-12ലെ ഫിറ്റ്‌നസ് ടെസ്റ്റില്‍ ടീമിലെ പകുതി താരങ്ങളും തോറ്റു'; കോഹ്‌ലിയുടെ ഫിറ്റ്‌നസ് ഭ്രമത്തില്‍ വീരേന്ദര്‍ സെവാഗ്‌

ഫിറ്റ്‌നസ് എന്ന ഘടകം വിരാട് കോഹ് ലിയുടെ മനസില്‍ കടന്നു കൂടിയത് ഇംഗ്ലണ്ടിലെ ഡ്രസിങ് റൂമില്‍ നിന്നെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്
വീരേന്ദര്‍ സെവാഗ്, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം
വീരേന്ദര്‍ സെവാഗ്, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ടീം ഫിറ്റ്‌നസ് എന്ന ഘടകം വിരാട് കോഹ് ലിയുടെ മനസില്‍ കടന്നു കൂടിയത് ഇംഗ്ലണ്ടിലെ ഡ്രസിങ് റൂമില്‍ നിന്നെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. 2011-12ലെ ഫിറ്റ്‌നസ് ടെസ്റ്റില്‍ ടീമിലെ പകുതി താരങ്ങളും പരാജയപ്പെട്ടതായും സെവാഗ് പറയുന്നു. 

2011-12ലാണ് ഞാന്‍ അവസാനമായി ഇംഗ്ലണ്ടില്‍ കളിച്ചത്. ഓവലില്‍ ഒരു ടെസ്റ്റും, ബിര്‍മിങ്ഹാമില്‍ മറ്റൊന്നും കളിച്ചു. അവിടെയുള്ള എല്ലാ കൗണ്ടി ടീമുകള്‍ക്കും അവരുടെ ഡ്രസിങ് റൂമില്‍ ഫിറ്റ്‌നസ് ചാര്‍ട്ട് ഉണ്ട്. ഇന്ത്യന്‍ ടീം ഇപ്പോള്‍ പിന്തുടരുന്ന ഫിറ്റ്‌നസ് സ്റ്റാന്‍ഡേര്‍ഡുകള്‍ അവിടെ നിന്ന് എടുത്തതാണെന്ന് തോന്നുന്നു, സെവാഗ് പറഞ്ഞു. 

ആ സമയം ഞങ്ങളേയും അത് ആകര്‍ഷിച്ചു. ആ ഫിറ്റ്‌നസ് സ്റ്റാന്‍ഡേര്‍ഡ് പിന്തുടരാന്‍ ശ്രമിച്ചപ്പോള്‍ ടീമിലെ പകുതി താരങ്ങളും ആ ടെസ്റ്റുകളില്‍ പരായജപ്പെട്ടു. ഇംഗ്ലണ്ടിന്റെ ഫിറ്റ്‌നസ് നിലവാരം അങ്ങനെയാണ് എങ്കില്‍ നമുക്കും അങ്ങനെ വേണം എന്ന് കോഹ് ലി ചിന്തിച്ചിരിക്കും. ക്യാപ്റ്റനായി ചുമതലയേറ്റത് മുതല്‍ ഫിറ്റ്‌നസിന് വലിയ പ്രാധാന്യമാണ് കോഹ് ലി നല്‍കുന്നത്, സെവാഗ് പറഞ്ഞു. 

അടുത്തിടെ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ട് രാഹുല്‍ തെവാതിയ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് ടീമിലേക്ക് എത്താനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലെ രീതികള്‍ ഇങ്ങനെയാണെന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നുമാണ് കോഹ് ലി പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com