അമ്പയര്‍മാര്‍ക്ക് 'എനിക്ക് അറിയില്ല' എന്ന ഓപ്ഷന്‍ വേണം; സോഫ്റ്റ് സിഗ്നലിന് എതിരെ വിരാട് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ സൂര്യകുമാര്‍ യാദവിന്റെ പുറത്താക്കല്‍ വിവാദമായിരുന്നു
ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20യില്‍ വിരാട് കോഹ്‌ലി/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20യില്‍ വിരാട് കോഹ്‌ലി/ഫോട്ടോ: ഐസിസി, ട്വിറ്റര്‍

അഹമ്മദാബാദ്: ഫീല്‍ഡ് അമ്പയറുടെ സോഫ്റ്റ് സിഗ്നല്‍ മറികടക്കാന്‍ വ്യക്തമായ തെളിവ് വേണമെന്ന നിയമം ചോദ്യം ചെയ്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. നിയമങ്ങള്‍ ലളിതമാക്കണമെന്ന് കോഹ്‌ലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ സൂര്യകുമാര്‍ യാദവിന്റെ പുറത്താക്കല്‍ വിവാദമായിരുന്നു. 

ടെസ്റ്റ് പരമ്പരയില്‍ ഒരു സംഭവമുണ്ടായി. ഞാന്‍ രഹാനെയുടെ തൊട്ടടുത്ത് നില്‍ക്കുകയാണ്. രഹാനെ ക്യാച്ച് എടുത്തു. എന്നാല്‍ പന്ത് ഗ്രൗണ്ടില്‍ മുട്ടിയോ എന്ന് സംശയമായി. ഇതോടെ തേര്‍ഡ് അമ്പയറിലേക്ക് വിട്ടു. അര്‍ധാവസരമാണ് അത് എങ്കില്‍, ഫീല്‍ഡര്‍ക്ക് ഉറപ്പില്ല എങ്കില്‍ സ്‌ക്വയര്‍ ലെഗില്‍ നില്‍ക്കുന്ന അമ്പയര്‍ക്ക് അത് വ്യക്തമായി കാണാന്‍ ഒരു സാധ്യതയും ഇല്ല, കോഹ്‌ലി പറഞ്ഞു. 

സോഫ്റ്റ് സിഗ്നലുകള്‍ നിര്‍ണായകമാണ്. അത് നമ്മളെ കുഴയ്ക്കുകയും ചെയ്യുന്നു. അവിടെ ഉറപ്പിക്കാവുന്ന തെളിവ് ഉണ്ടാവുമോ? ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് എനിക്കറിയില്ല എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാനുള്ള നിയമം വേണം. കളിയുടെ ഗതി തിരിക്കാന്‍ പാകത്തില്‍ അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ വരും. പ്രത്യേകിച്ച് പ്രാധാന്യം അര്‍ഹിക്കുന്ന വലിയ മത്സരങ്ങളില്‍. ഇന്ന് ഞങ്ങളായിരുന്നു ഇര. നാളെ മറ്റേതെങ്കിലും ടീമായിരിക്കും...കോഹ്‌ലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com