ധോനിയുടെ ടി20 റെക്കോര്‍ഡിനൊപ്പം അസ്ഗര്‍ അഫ്ഗാന്‍; വിജയശരാശരിയില്‍ ധോനിക്കും മുകളില്‍

അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ ജയങ്ങളിലേക്ക് ടീമിനെ എത്തിച്ച നായകന്‍ എന്ന നേട്ടത്തിലേക്കാണ് ധോനിക്കൊപ്പം അസ്ഗര്‍ എത്തിയത്
അസ്ഗര്‍ അഫ്ഗാന്‍/ഫയല്‍ ചിത്രം
അസ്ഗര്‍ അഫ്ഗാന്‍/ഫയല്‍ ചിത്രം

അബുദാബി: ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോനിയുടെ റെക്കോര്‍ഡിനൊപ്പമെത്തി അഫ്ഗാനിസ്ഥാന്റെ അസ്ഗര്‍ അഫ്ഗാന്‍. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ ജയങ്ങളിലേക്ക് ടീമിനെ എത്തിച്ച നായകന്‍ എന്ന നേട്ടത്തിലേക്കാണ് ധോനിക്കൊപ്പം അസ്ഗര്‍ എത്തിയത്. 

41 ജയങ്ങളിലേക്കാണ് അസ്ഗര്‍ അഫ്ഗാനിസ്ഥാനെ നയിച്ചത്. 72 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ധോനി 41 ജയങ്ങളാണ് നേടിത്തന്നത്. എന്നാല്‍ 51 മത്സരങ്ങളില്‍ നിന്നാണ് അസ്ഗര്‍ 41 ജയങ്ങള്‍ നേടിയത്. 59.28 ആണ് ധോനിയുടെ വിജയ ശരാശരി എങ്കില്‍ അസ്ഗറിന്റേത് 81.37 ആണ്. 

58 മത്സരങ്ങളില്‍ നിന്ന് 33 ജയവുമായി ഇംഗ്ലണ്ട് നായകന്‍ മോര്‍ഗനാണ് ഇവിടെ മൂന്നാം സ്ഥാനത്ത്. സിംബാബ്വെക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ജയിച്ചതോടെയാണ് ധോനിക്കൊപ്പ്ം അസ്ഗര്‍ എത്തിയത്. മൂന്ന് ടി20കളുടെ പരമ്പര 2-0ന് അഫ്ഗാന്‍ സ്വന്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com