ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; തീപാറുക ഈ രണ്ട് പോരുകളില്‍

ബയേണ്‍-പിഎസ്ജി, റയല്‍-ലിവര്‍പൂള്‍,  പോരുകളിലേക്കാണ് ഇനി ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ
ലിവര്‍പൂള്‍/ഫയല്‍ ചിത്രം
ലിവര്‍പൂള്‍/ഫയല്‍ ചിത്രം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഡ്രോ വന്നതോടെ 2 പോരുകളാണ് ആരാധകരുടെ കണ്ണിലുടക്കുന്നത്. ബയേണ്‍-പിഎസ്ജി, റയല്‍-ലിവര്‍പൂള്‍,  പോരുകളിലേക്കാണ് ഇനി ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ. 

മാഞ്ചസ്റ്റര്‍ സിറ്റിക്കും, ചെല്‍സിക്കും താരതമ്യേന എളുപ്പമുള്ള എതിരാളികളെയാണ് ലഭിച്ചത്. പോര്‍ച്ചുഗീസ് ടീം പോര്‍ട്ടോയെയാണ് ചെല്‍സി നേരിടുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് മൂന്ന് ടീമുകള്‍, രണ്ട് ജര്‍മന്‍ ടീം, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ടീം വീതമാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നിരിക്കുന്നത്. 

ഏപ്രില്‍ ഏഴിന് റയലിന്റേയും ലിവര്‍പൂളിന്റേയും ഏറ്റുമുട്ടലോടെയാണ് ക്വാര്‍ട്ടര്‍ പോരിന് തുടക്കമാവുന്നത്. ഏപ്രില്‍ 14ന് ക്വാര്‍ട്ടറിന്റെ രണ്ടാം പാദ മത്സരങ്ങള്‍ക്ക് തുടക്കമാവും. 2005ന് ശേഷം മെസിയും ക്രിസ്റ്റ്യാനോയും ഇല്ലാതെ വരുന്ന ആദ്യ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറാണ് ഇത്. 

ഏപ്രില്‍ 27, 28 ദിവസങ്ങളിലായാണ് ആദ്യ പാത സെമി. മെയ് 4, 5 ദിവസങ്ങളില്‍ രണ്ടാം പാദ സെമി. മെയ് 29നാണ് ഫൈനല്‍. സിറ്റി-ഡോര്‍ട്ട്മുണ്ട് മത്സരത്തിലെ വിജയികളാവും സെമിയില്‍ ബയേണ്‍-പിഎസ്ജി പോരിലെ വിജയികളെ നേരിടുക. റയല്‍-ലിവര്‍പൂള്‍ പോരിലെ വിജയികള്‍, പോര്‍ട്ടോ-ചെല്‍സി പോരിലെ വിജയികളെ നേരിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com