ട്വന്റി 20 റാങ്കിങില്‍ കൊഹ് ലി നാലാമത്; രോഹിതും മുന്നേറി

ഇന്ത്യന്‍ കളിക്കാരില്‍ പട്ടികയില്‍ ഒന്നാമത് കെഎല്‍ രാഹുലാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ദുബായ്: ഐസിസി ട്വന്റി 20 റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കൊഹ് ലി നാലാമത് എത്തി. രോഹിത് ശര്‍മ്മ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് പട്ടികയില്‍ 14ാമത് എത്തി. കഴിഞ്ഞ മത്സരത്തില്‍  52 ബോളില്‍ നിന്ന് കൊഹ് ലി 80 റണ്‍സ് നേടിയിരുന്നു. ഇന്ത്യന്‍ കളിക്കാരില്‍ പട്ടികയില്‍ ഒന്നാമത് കെഎല്‍ രാഹുലാണ്. 

ഇംഗ്ലണ്ടിനതെിരായ അവസാനമത്സരത്തില് രോഹിത് ശര്‍മ 34 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയിരുന്നു. ഇതോടെയാണ് മൂന്ന് റാങ്ക് ഉയര്‍ന്ന് പട്ടികയില്‍ പതിനാലാം സ്ഥാനത്ത് എത്തിയത്. ബാറ്റിങ് നിരയില്‍ പട്ടികയില്‍ മുന്നേറിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് എന്നിവരാണ്. അയ്യര്‍ അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 26ാം സ്ഥാനത്താണ്. 

ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് ഒന്നാമത്. അവസാനമത്സരത്തില്‍ മലാന്‍ 68 റണ്‍സ് നേടിയിരുന്നു. ജോസ് ബട്‌ലര്‍ പട്ടികയില്‍ 17ാമതാണ്.  ബൗളിങ്ങില്‍ അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍ ഒന്നാം റാങ്കില്‍ തുടരുന്നു. ഭുവനേശ്വര്‍ കുമാര്‍ 21ാം  സ്ഥാനത്ത് നിന്ന് 15ാം സ്ഥാനത്തേക്ക് മുന്നേറി. 

ഇതോടെ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നീ മൂന്ന് ഫോര്‍മാറ്റിലും ആദ്യ അഞ്ചിലുള്ള ഒരേയൊരു ബാറ്റ്‌സ്മാനായി. ഏകദിനത്തില്‍ ഒന്നാം റാങ്കിലുള്ള കോലി ടെസ്റ്റിലും അഞ്ചാമനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com