പുനെ: 31 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സും പറത്തി 58 റണ്‍സ് അടിച്ചെടുത്തും, ഒരു വിക്കറ്റ് വീഴ്ത്തിയുമാണ് ക്രുനാല്‍ പാണ്ഡ്യ ഏകദിനത്തിലെ അരങ്ങേറ്റം ഗംഭീരമാക്കിയത്. അതിനിടയില്‍ ക്രീസില്‍ വെച്ച് ഇംഗ്ലണ്ട് പേസര്‍ ടോം കറാനുമായി ക്രുനാല്‍ കൊമ്പുകോര്‍ക്കുകയും ചെയ്തു.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 49ാം ഓവറിലായിരുന്നു സംഭവം. ബൗളിങ് എന്‍ഡിലേക്ക് ടോം കറാന്‍ നടക്കുന്ന സമയമാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. അമ്പയര്‍ നിതിന്‍ മേനോന്‍ ഇടപെടുന്നത് വരെ ടോം കറാന്റെ നേരെ ക്രുനാല്‍ നടന്നടുത്തു. ടോം കറാന്റെ അടുത്തേക്ക് എത്തവെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലറും ക്രുനാലിനോട് സംസാരിച്ചു.
എന്താണ് ഇരുവരേയും പ്രകോപിപ്പിച്ച വിഷയം എന്ന് വ്യക്തമല്ല. ഡഗൗട്ടില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നിന്ന കോഹ് ലിയേയും ഈ സമയം സ്‌ക്രീനില്‍ കാണാം. ഓവറിന് തുടക്കത്തിലെ വൈഡിനെ ചൊല്ലിയാവാം വാക്ക് തര്‍ക്കമുണ്ടായത് എന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക