ഇനി 41 റണ്‍സ് കൂടി, ഇതിഹാസങ്ങളുടെ പട്ടികയില്‍ സ്മിത്തിനെ മറികടക്കാന്‍ വിരാട് കോഹ്‌ലി 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനായി ഇറങ്ങുമ്പോഴും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ മുന്‍പില്‍ ഒരുപടി റെക്കോര്‍ഡുകളുണ്ട്
വിരാട് കോഹ്‌ലി പരിശീലനത്തിൽ/ ട്വിറ്റർ
വിരാട് കോഹ്‌ലി പരിശീലനത്തിൽ/ ട്വിറ്റർ

പുനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനായി ഇറങ്ങുമ്പോഴും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ മുന്‍പില്‍ ഒരുപടി റെക്കോര്‍ഡുകളുണ്ട്. ആദ്യ ഏകദിനത്തില്‍, സ്വന്തം മണ്ണില്‍ വേഗത്തില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 10000 റണ്‍സ് പിന്തുടരുന്ന താരം എന്നതുള്‍പ്പെടെയുള്ള റെക്കോര്‍ഡുകള്‍ കോഹ് ലി മറികടന്നിരുന്നു. 

2019 നവംബറിന് ശേഷം കോഹ് ലിക്ക് സെഞ്ചുറി തൊടാനായിട്ടില്ല. എന്നാലത് റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ നായകനെ പിന്നോട്ടടിക്കുന്നില്ല. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അക്കൗണ്ടിലാക്കുന്ന ക്യാപ്റ്റന്‍ എന്ന നേട്ടത്തില്‍ ഗ്രെയിം സ്മിത്തിനെ മറികടക്കാന്‍ 41 റണ്‍സ് കൂടിയാണ് കോഹ് ലിക്ക് വേണ്ടത്. 

ക്യാപ്റ്റനായി കളിച്ച 93 ഏകദിനങ്ങളില്‍ നിന്ന് 5376 റണ്‍സ് ആണ് ഇപ്പോള്‍ കോഹ്‌ലിയുടെ പേരിലുള്ളത്. രണ്ടാം ഏകദിനത്തില്‍ 41 റണ്‍സ് നേടിയാല്‍ ക്യാപ്റ്റനായിരിക്കെ കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരുടെ പട്ടികയില്‍ കോഹ് ലി അഞ്ചാം സ്ഥാനത്തേക്ക് ഉയരും. 150 ഏകദിനങ്ങള്‍ ക്യാപ്റ്റനായി കളിച്ചപ്പോള്‍ 5416 റണ്‍സ് ആണ് ഗ്രെയിം സ്മിത്ത് സ്വന്തമാക്കിയത്. 

റിക്കി പോണ്ടിങ്ങാണ് ഇവിടെ പട്ടികയില്‍ ഒന്നാമത്. 234 ഏകദിനങ്ങളില്‍ ക്യാപ്റ്റനായി നയിച്ച് 8497 റണ്‍സ് ആണ് പോണ്ടിങ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയുടെ എംഎസ് ധോനിയും. 200 ഏകദിനങ്ങളില്‍ നിന്ന് ധോനി നേടിയത് 6641 റണ്‍സും. 

എന്നാല്‍ ഈ പട്ടികയിലുള്ളവരില്‍ ബാറ്റിങ് ശരാശരിയില്‍ ഏറെ മുന്‍പില്‍ നില്‍ക്കുന്നത് കോഹ് ലിയാണ്. 70 ആണ് ഏകദിനത്തിലെ കോഹ് ലിയുടെ ക്യാപ്റ്റനായി നേടിയ റണ്‍സിന്റെ ബാറ്റിങ് ശരാശരി. സ്വന്തം മണ്ണില്‍ 5000 ഏകദിന റണ്‍സ് എന്ന റെക്കോര്‍ഡും കോഹ് ലിയുടെ മുന്‍പിലുണ്ട്. അതിനായി കോഹ് ലിക്കിനി വേണ്ടത് 56 റണ്‍സ് മാത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com