പുനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും ഇന്ത്യക്ക് രക്ഷയുണ്ടായില്ല. കെ എല്‍ രാഹുലിന്റെ സെഞ്ചുറിയും, റിഷഭ് പന്തിന്റെ ഏകദിനത്തിലേക്കുള്ള വിസ്മയിപ്പിക്കുന്ന മടങ്ങി വരവുമാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നത്. എന്നാല്‍ അതിന് ഇടയില്‍ റിഷഭ് പന്തിന്റെ ബൗണ്ടറി നഷ്ടപ്പെടുത്തിയ നിയമം ചോദ്യം ചെയ്യുകയാണ് ആരാധകര്‍.
ടോം കറാന്‍ എറിഞ്ഞ ഇന്ത്യന്‍ ഇന്നിങ്‌സിലെ 40ാം ഓവറിലാണ് സംഭവം. ഈ ഡെലിവറിയില്‍ പന്ത് ബൗണ്ടറി നേടി. റിവേഴ്‌സ് സ്വീപ്പിനായിരുന്നു ഇവിടെ പന്തിന്റെ ശ്രമം. എന്നാല്‍ ടോം കറാന്റെ ഫുള്‍ ലെങ്ത് ഡെലിവറിക്ക് മുന്‍പില്‍ പന്തിന്റെ താളം തെറ്റി. പന്ത് പാഡില്‍ കൊണ്ടതായി ഉറപ്പിച്ച് ഇംഗ്ലണ്ട് താരങ്ങള്‍ അപ്പീല്‍ ചെയ്യുകയും, അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തു.
പന്ത് ഡിആര്‍എസ് എടുത്തതോടെ ബാറ്റിലാണ് പന്ത് തട്ടിയതെന്ന് വ്യക്തമായി. ഇതോടെ തേര്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിധിച്ചു. എന്നാല്‍ പന്തിന്റെ ബൗണ്ടറിയിലൂടെ വരേണ്ട നാല് റണ്‍സ് അനുവദിച്ചില്ല. ഇവിടെ ബൗണ്ടറി നിഷേധിച്ച നിയമത്തെ വിമര്‍ശിച്ച് ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നു.
10,10,10364ാം തവണയാണ് അമ്പയറുടെ പിഴവ് മൂലം ഇങ്ങനെ സംഭവിക്കുന്നത്. ലോകകപ്പ് ഫൈനലിന്റെ അവസാനത്തെ പന്തില്‍ ബാറ്റിങ് ടീമിന് ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എങ്കിലോ എന്നാണ് ആകാശ് ചോപ്ര ചോദിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക