പുനെ: മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ മൂന്നിലും ടോസ് ഭാഗ്യം തേടിയെത്തിയത് ഇംഗ്ലണ്ടിനെ. ടോസില്‍ കോഹ് ലിക്കുള്ള നിര്‍ഭാഗ്യം ഇംഗ്ലണ്ടിന്റെ ഇന്ത്യ പര്യടനത്തിലുടനീളം വേട്ടയാടി. ടോസ് ഭാഗ്യം തുണയ്ക്കാതിരുന്നിട്ടും ടെസ്റ്റ്, ടി20 പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കി എന്നതാണ് ഇവിടുത്തെ ഹൈലൈറ്റ്.
ടെസ്റ്റും ടി20യും ഏകദിനവും ഉള്‍പ്പെടെ 12 മത്സരങ്ങളാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലുണ്ടായത്. അതില്‍ 10 വട്ടവും ടോസ് ഭാഗ്യം തുണച്ചത് ഇംഗ്ലണ്ടിനെ. രണ്ട് വട്ടം മാത്രമാണ് ഇന്ത്യക്ക് ടോസ് ലഭിച്ചത്. ഒടുവില്‍ ഇന്ത്യക്ക് ടോസ് ലഭിച്ചത് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍. തുടരെ ആറ് ടോസുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
മൂന്നാം ഏകദിനത്തിലും ടോസ് നഷ്ടപ്പെട്ടപ്പോള്‍ ഇതെന്റെ നിയന്ത്രണത്തിലല്ലെന്നാണ് കോഹ്‌ലി പ്രതികരിച്ചത്. ടോസ് ഭാഗ്യം തുണയ്ക്കുന്ന ഇംഗ്ലണ്ടിനെ ട്രോളി വസീം ജാഫറുമെത്തി. ആദ്യം കൊയിന്‍ മോര്‍ഗനായിരുന്നു, ഇപ്പോള്‍ ടോസ് ബട്ട്‌ലറും, വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക