പുനെ: മൂന്നാം ഏകദിനത്തിലും ടോസ് ഭാഗ്യം ഇംഗ്ലണ്ടിന്. ആദ്യ രണ്ട് ഏകദിനത്തിലേതിന് സമാനമായി മൂന്നാം ഏകദിനത്തിലും ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ബാറ്റിങ്ങിനെ തുണയ്ക്കുന്നതാണ് മൂന്നാം ഏകദിനത്തിലേയും പിച്ച്.
മികച്ച ടോട്ടല്‍ കണ്ടെത്താനും പിന്നാലെ ബൗളിങ്ങില്‍ മികവ് കാണിക്കാനും ശ്രമിക്കുമെന്ന് കോഹ്‌ലി പറഞ്ഞു. ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കുല്‍ദീപ് യാദവിന് പകരം പേസര്‍ ടി നടരാജന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. ഒരു മാറ്റവുമായാണ് ഇംഗ്ലണ്ടും കളിക്കാനിറങ്ങുന്നത്. ടോം കറാന് പകരം മാര്‍ക്ക് വുഡ് ടീമിലേക്കെത്തി.
ടി20 പരമ്പരയുടേതിന് സമാനമായി ഏകദിന പരമ്പര വിജയിയെ നിര്‍ണയിക്കുന്നതും പരമ്പരയിലെ അവസാന മത്സരമാണ്. ആദ്യ ഏകദിനം ജയിച്ച് ഇന്ത്യയും രണ്ടാമത്തേതില്‍ കരുത്തോടെ തിരിച്ചെത്തി ഇംഗ്ലണ്ടും മികവ് കാണിച്ചപ്പോള്‍ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 1-1 എന്ന നിലയിലാണ്. ടെസ്റ്റ്, ടി20 പരമ്പരകള്‍ ഇന്ത്യയോട് തോറ്റതിന് ശേഷം ഏകദിനവും അടിയറവ് വെക്കേണ്ടി വന്നാല്‍ അത് നിലവിലെ ലോക ചാമ്പ്യന്മാര്‍ക്ക് നാണക്കേടാവും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക