യുഎഇയോട് 6-0; നീല കടുവകള്‍ ഇതിന് മുന്‍പ് വീണ പടുകുഴികള്‍ ഇവ

യുഎഇക്കെതിരായ 6-0ലെ തോല്‍വിക്ക് മുന്‍പ് ഇന്ത്യ വീണ പടുകുഴികള്‍ ഇങ്ങനെ...
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

സൗഹൃദ മത്സരത്തില്‍ ഒമാനെ സമനിലയില്‍ പിടിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യക്ക് പക്ഷേ കനത്ത പ്രഹരമാണ് യുഎഇ കരുതി വെച്ചത്. 6-0ന് കളി അവസാനിച്ചപ്പോള്‍ വീണ്ടും നിരാശയിലേക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം വീണു. 2010ല്‍ കുവൈറ്റിനോട് 9-1ന് തോറ്റതിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വീഴ്ചയാണ് ഇത്. യുഎഇക്കെതിരായ 6-0ലെ തോല്‍വിക്ക് മുന്‍പ് ഇന്ത്യ വീണ പടുകുഴികള്‍ ഇങ്ങനെ...

കുവൈറ്റിനെതിരെ 9-1

2011 എഎഫ്‌സി ഏഷ്യാ കപ്പിന് മുന്‍പ് സൗഹൃദ മത്സരത്തില്‍ കുവൈറ്റിനെ ഇന്ത്യ നേരിട്ടു. അബുദാബിയില്‍ അന്ന് നടന്ന കളിയില്‍ 9-1നാണ് ഇന്ത്യയെ കുവൈറ്റ് ചുരുട്ടി എറിഞ്ഞത്. ഇന്ത്യയുടെ ഏക ഗോള്‍ ഇവിടെ സ്‌കോര്‍ ചെയ്തത് മുഹമ്മദ് റാഫി. 

ജപ്പാനെതിരെ 7-0

2006 ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ ജപ്പാന്റെ കരുത്തിന് മുന്‍പില്‍ ഇന്ത്യ വിറച്ചു. എതിരില്ലാത്ത 7 ഗോളിനാണ് ജപ്പാന്‍ ഇന്ത്യയെ വീഴ്ത്തിയത്. 

ജപ്പാനെതിരെ 6-0

7-0ന്റെ തോല്‍വിക്ക് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് ഏറ്റുമുട്ടിയപ്പോഴും ജപ്പാന്‍ കരുത്തിന് മറുപടി നല്‍കാന്‍ ഇന്ത്യക്കായില്ല. എഎഫ്‌സി ഏഷ്യാ കപ്പ് ക്വാളിഫയറില്‍ 6-0നാണ് ഇന്ത്യയെ ജപ്പാന്‍ തകര്‍ത്തത്. 

സൗദി ആറേബ്യക്കെതിരെ 7-1

എഎഫ്‌സി ഏഷ്യാ കപ്പ് ക്വാളിഫയര്‍ 2006ല്‍ എന്‍എസ് മഞ്ജു ഗോള്‍ വല ചലിപ്പിച്ചതോടെ ഇന്ത്യക്ക് പോസിറ്റീവ് തുടക്കം ലഭിച്ചു. എന്നാല്‍ 7-1നാണ് സൗദി അറേബ്യ കളി അവസാനിപ്പിച്ചത്. 

യെമനെതിരെ 6-3

രണ്ടാം പകുതിയില്‍ അഭിഷേക് യാദവും, സുര്‍കുമാറും ഗോള്‍ വല ചലിപ്പിച്ചെങ്കിലും യെമന്റെ ഗോള്‍ വേട്ടയോട് കിടപിടിക്കാനായില്ല. 2010ല്‍ സൗഹൃദ മത്സരത്തില്‍ 6-3നാണ് യമന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. 

സൗത്ത് കൊറിയക്കെതിരെ 7-0

1994 ലോകകപ്പ് ക്വാളിഫയറില്‍ ഇന്ത്യയെ സൗത്ത് കൊറിയ നാണം കെടുത്തി. സീയോളില്‍ നടന്ന മത്സരത്തില്‍ ലീ കി ബം ഹാട്രിക് നേടിയപ്പോള്‍ എതിരില്ലാത്ത 7 ഗോളുകള്‍ക്കാണ് ഇന്ത്യ വിറച്ചു വീണത്. 

ഇന്തോനേഷ്യക്കെതിരെ 7-1

1996ലെ എഎഫ്‌സി ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ മൂന്ന് ഇന്തോനേഷ്യന്‍ താരങ്ങളാണ് ഇരട്ട ഗോള്‍ നേടി ഇന്ത്യയെ തറപറ്റിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com