3.6 കോടി രൂപ 24 മണിക്കൂറിനുള്ളിൽ! 'വിരുഷ്ക'യുടെ കോവിഡ് പ്രതിരോധത്തിനായുള്ള ധനസമാഹരണം സൂപ്പർ ഹിറ്റ്

3.6 കോടി രൂപ 24 മണിക്കൂറിനുള്ളിൽ! 'വിരുഷ്ക'യുടെ കോവിഡ് പ്രതിരോധത്തിനായുള്ള ധനസമാഹരണം സൂപ്പർ ഹിറ്റ്
virushka
virushka

മുംബൈ: കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ ലോകത്തെ വിവിധ കോണുകളിൽ നിന്ന് ഇന്ത്യയിലേക്ക് സഹായങ്ങൾ പ്രവഹിക്കുകയാണ്. പണമായും മെഡിക്കൽ ഉപകരണങ്ങളായും സഹായം എത്തുന്നു. അതിനിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയും നസമാഹരണം ആരംഭിച്ചിരുന്നു. 

രണ്ട് കോടി രൂപ സംഭാവന നൽകിയാണ് ഇരുവരും ധന സമാഹരണ പ്രവർത്തനങ്ങളുമായി ഇറങ്ങിയത്. 'ഇൻ ദിസ് ടുഗതർ' എന്ന ഹാഷ്ടാ​ഗ് സാമൂ​ഹിക മാധ്യമങ്ങളിൽ പങ്കിട്ടാണ് ഇരുവരും ക്യാമ്പയിന് തുടക്കമിട്ടത്. ഇപ്പോഴിതാ ഇരുവരുടേയും ശ്രമങ്ങൾ രണ്ട് കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. കോവിഡ് രോഗികൾക്ക് ഓക്‌സിജൻ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ എത്തിക്കാനാണ് ഈ പണം ചെലവഴിക്കുക. 

ഏഴ് കോടി രൂപ ലക്ഷ്യമി‌ട്ടാണ് ഫണ്ട് ശേഖരണം തുടങ്ങിയത്. ക്യാമ്പയിൻ തുടങ്ങി 24 മണിക്കൂറിനുള്ളിൽ 3.6 കോടി ലഭിച്ചു. ഇക്കാര്യം കോഹ്‌ലിയും അനുഷ്‌കയും സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തു. ഏഴ് കോടി രൂപയെന്ന ലക്ഷ്യത്തിൽ എത്തിച്ചേരാനും രാജ്യത്തെ സഹായിക്കാനും പോരാട്ടം തുടരാമെന്ന് കോഹ്‌ലി ട്വിറ്ററിൽ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com