സൈഡ് ഷോകളിലൂടെ ശ്രദ്ധ കളയാൻ മിടുക്കരാണ് ഇന്ത്യ, ​ഗബ്ബയിൽ കണ്ടില്ലേ? പെയ്നിന്റെ വാദം

പ്രാധാന്യമില്ലാത്ത കാര്യങ്ങൾ ഉയർത്തി നമ്മുടെ ശ്രദ്ധ തിരിക്കുക, അലോസരപ്പെടുത്തുക എന്നതിൽ മിടുക്കരാണ് ഇന്ത്യ
മത്സര ശേഷം അശ്വിന് ഹസ്തദാനം ചെയ്യുന്ന ടിം പെയ്ൻ/ ട്വിറ്റർ
മത്സര ശേഷം അശ്വിന് ഹസ്തദാനം ചെയ്യുന്ന ടിം പെയ്ൻ/ ട്വിറ്റർ

സിഡ്നി: കാര്യമില്ലാത്ത കാര്യങ്ങൾ ഉയർത്തി ശ്രദ്ധ തിരിക്കുന്നതിൽ മിടുക്കരാണ് ഇന്ത്യയെന്ന് ഓസ്ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ. ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ ഓസ്ട്രേലിയയുടെ മോശം പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പെയ്നിന്റെ പരാമർശം. 

പ്രാധാന്യമില്ലാത്ത കാര്യങ്ങൾ ഉയർത്തി നമ്മുടെ ശ്രദ്ധ തിരിക്കുക, അലോസരപ്പെടുത്തുക എന്നതിൽ മിടുക്കരാണ് ഇന്ത്യ. ഇന്ത്യക്കെതിരെ കളിക്കുമ്പോഴുള്ള പ്രധാന വെല്ലുവിളി അതാണ്. കഴിഞ്ഞ പരമ്പരയിൽ അത്തരത്തിൽ ഞങ്ങൾ വീണ് പോയിട്ടുണ്ട്. ​ഗബ്ബയിലേക്ക് കളിക്കാനായി എത്തില്ലെന്ന് അവർ പറഞ്ഞത് തന്നെ ക്ലാസിക് ഉദാഹരണമാണ്. അവർ അങ്ങനെ പറഞ്ഞതോടെ എവിടെയാണ് കളിക്കാൻ പോവുന്നത് എന്ന് ഞങ്ങൾക്ക് അറിയാതായി, പെയ്ൻ പറഞ്ഞു. 

ഇത്തരം സൈഡ് ഷോകൾ നടത്താൻ അവർക്ക് നന്നായി അറിയാം. ഇതിലുടെ ഞങ്ങളുടെ ശ്രദ്ധ പന്തിൽ നിന്ന് മാറ്റാനാവുന്നു. ഓസ്ട്രേലിയൻ ടീമിന്റെ നായക സ്ഥാനത്തേക്ക് സ്മിത്ത് എത്തുന്നതിനേയും പെയ്ൻ പിന്തുണച്ചു. ആഷസിൽ ഓസ്ട്രേലിയ തോൽവിയിലേക്ക് വീണാൽ താൻ നായക സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറാണെന്ന നിലയിലാണ് പെയ്നിന്റെ വാക്കുകൾ വരുന്നത്. 

ഇന്ത്യക്കെതിരായ പരമ്പര നഷ്ടപ്പെട്ടതോടെ പെയ്നിനെ നായക സ്ഥാനത്ത് നിന്ന് മാറ്റമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ ആഷസ് പരമ്പരയ്ക്ക് ശേഷമാവും ഇക്കാര്യത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനമെടുക്കുക. ഓസ്ട്രേലിയയെ 23 ടെസ്റ്റുകളിലാണ് പെയ്ൻ ഇതുവരെ നയിച്ചത്. 11 എണ്ണത്തിൽ ജയിച്ചപ്പോൾ തോൽവിയിലേക്ക് വീണത് 8 തവണ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com