തുടരെയുള്ള തഴയൽ, ഭുവനേശ്വർ കുമാർ ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ട്

വൈറ്റ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഭുവിയുടെ നീക്കമെന്നാണ് സൂചന. ഇനി വരുന്ന ടി20 അവസരങ്ങളിലേക്കാണ് ഇപ്പോൾ ഭുവിയുടെ ശ്രദ്ധ
സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ഭുവി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ഭുവി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ഭുവനേശ്വർ കുമാർ ഇനി താത്പര്യപ്പെടുന്നില്ലെന്ന് റിപ്പോർട്ട്. ഭുവിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുടെ ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് ഭുവിയെ പരി​ഗണിച്ചിരുന്നില്ല. 

വൈറ്റ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഭുവിയുടെ നീക്കമെന്നാണ് സൂചന. ഇനി വരുന്ന ടി20 അവസരങ്ങളിലേക്കാണ് ഇപ്പോൾ ഭുവിയുടെ ശ്രദ്ധ. ഇനി ടെസ്റ്റ് കളിക്കാൻ ഭുവി ആ​ഗ്രഹിക്കുന്നില്ല. അതിലേക്കുള്ള താത്പര്യം ഇല്ലാതായി. 10 ഓവറിന് വേണ്ടി ദാഹിക്കുന്ന ഭുവിയെ ടെസ്റ്റിന് വേണ്ടി പരി​ഗണിച്ചപ്പോൾ സെലക്ടർമാർ കാണാതെ വിട്ടു. ഭുവിയെ ഉൾപ്പെടുത്താതിരുന്നത് ടീം ഇന്ത്യയുടെ നഷ്ടമാണ്. കാരണം ഏതെങ്കിലും ബൗളർ ഇം​ഗ്ലണ്ടിലേക്ക് പറക്കണം എങ്കിൽ അത് ഭുവി ആയിരിക്കണമായിരുന്നു, ഭുവിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. 

2014ലാണ് ഭുവി ആദ്യമായി ഇം​ഗ്ലണ്ടിലേക്ക് പോയത്. അഞ്ച് കളിയിൽ നിന്ന് അവിടെ ഭുവി 19 വിക്കറ്റ് വീഴ്ത്തി. ലോർഡ്സിലെ ആറ് വിക്കറ്റ് നേട്ടം കൊയ്തു. മാച്ച് വിന്നിങ് പെർഫോമൻസായിരുന്നു അത്. മൂന്ന് അർധ ശതകവും ഇവിടെ ഭുവി നേടി. 247 റൺസ് ആണ് ഭുവി നേടിയത്. 2018ലെ പര്യടനം പരിക്കിനെ തുടർന്ന് നഷ്ടമായി. 

പരിക്കും ഭുവിയെ അലട്ടുന്നുണ്ട്. കഴിഞ്ഞ സീസണിലും ഇത്തവണയും പരിക്കിനെ തുടർന്ന് ഭുവിക്ക് മത്സരങ്ങൾ നഷ്ടമായിരുന്നു. 2018ന് ശേഷം ഭുവി ടെസ്റ്റ് കളിച്ചിട്ടില്ല. വിദേശത്ത് ടെസ്റ്റ് കളിക്കാൻ പാകത്തിൽ അനുഭവസമ്പത്തില്ലെന്ന കാരണമായിരുന്നു ആദ്യ നാളുകളിൽ ഭുവിയെ ഒഴിവാക്കുന്നതിന് കാരണമായി കോഹ് ലി പറഞ്ഞിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com