'സ്മിത്തിനെ വീണ്ടും ക്യാപ്റ്റനാക്കരുത്; ഓസ്ട്രേലിയയെ ഇനി നയിക്കേണ്ടത് പാറ്റ് കമ്മിൻസ്'- പേസ് ബൗളറെ പിന്തുണച്ച് മുൻ നായകൻ

'സ്മിത്തിനെ വീണ്ടും ക്യാപ്റ്റനാക്കരുത്; ഓസ്ട്രേലിയയെ ഇനി നയിക്കേണ്ടത് പാറ്റ് കമ്മിൻസ്'- പേസ് ബൗളറെ പിന്തുണച്ച് മുൻ നായകൻ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്നി: ഓസ്ട്രേലിയയുടെ ക്യാപ്റ്റനായി പേസ് ബൗളർ പാറ്റ് കമ്മിൻസ് വരണമെന്ന ശ്രദ്ധേയ നിരീക്ഷണവുമായി മുൻ നായകൻ ഇയാൻ ചാപ്പൽ. താൻ സ്ഥാനമൊഴിഞ്ഞാൽ ഓസീസ് നായകനായി സ്റ്റീവ് സ്മിത്ത് തന്നെ തിരിച്ചെത്തണമെന്ന് കഴിഞ്ഞ ദിവസം നിലവിലെ നായകൻ ടിം പെയ്ൻ പറഞ്ഞിരുന്നു. പിന്നാലെയാണ് കമ്മിൻസിനെ പിന്തുണച്ച് ചാപ്പൽ രം​ഗത്തെത്തിയത്. 

'എന്‍റെ അഭിപ്രായത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് പുതിയ ആളെ പരീക്ഷിക്കേണ്ട സമയമായി. വീണ്ടും സ്മിത്തിനെയാണ് നായകനാക്കുന്നതെങ്കില്‍ അത് പിന്നാക്കം നടക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്‍റെ ഭാവിയാണ് ലക്ഷ്യമിടുന്നതെങ്കില്‍ പാറ്റ് കമ്മിൻസിനെയാണ് നായകനാക്കേണ്ടത്. 2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തെക്കുറിച്ച് അറിവുണ്ടായിയിരുന്നു എന്ന് തെളിഞ്ഞാലും കമ്മിന്‍സിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കരുത്'- ചാപ്പല്‍ പറഞ്ഞു.

'സ്മിത്തിനെ വീണ്ടും ക്യാപ്റ്റനാക്കുകയാണെങ്കിൽ, 2018ലെ പന്ത് ചുരണ്ടല്‍ സംഭവം നടക്കാതെ തടയാന്‍ കഴിയുമായിരുന്ന ഒരാള്‍ ക്യാപ്റ്റനെന്ന നിലയില്‍ സ്മിത്തായിരുന്നുവെന്ന കാര്യം ഓർക്കണം. പക്ഷെ അദ്ദേഹം അത് ചെയ്തില്ല. അതുകൊണ്ടുതന്നെ കമ്മിന്‍സിന് പന്ത് ചുരണ്ടിയതിനെക്കുറിച്ചു അറിവുണ്ടായിരുന്നു എന്നത് ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നതില്‍ അദ്ദേഹത്തിനുള്ള അയോഗ്യത ആകരുത്'- ചാപ്പൽ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com