ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡ് ജയിക്കും; കാരണങ്ങൾ നിരത്തി മൈക്കൽ വോൺ

ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് കൂടുതൽ നല്ല തയ്യാറെടുപ്പുകളുമായി വരുന്നത് ന്യൂസിലാൻഡ് ആണെന്ന് വോൺ പറഞ്ഞു
കെയ്ൻ വില്യംസൺ, വിരാട് കോഹ് ലി/ഫയൽ ചിത്രം
കെയ്ൻ വില്യംസൺ, വിരാട് കോഹ് ലി/ഫയൽ ചിത്രം

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡ് ജയിച്ചു കയറുമെന്ന് ഇം​ഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് കൂടുതൽ നല്ല തയ്യാറെടുപ്പുകളുമായി വരുന്നത് ന്യൂസിലാൻഡ് ആണെന്ന് വോൺ പറഞ്ഞു. 

ഇം​ഗ്ലീഷ് സാഹചര്യങ്ങൾ, ഡ്യൂക്ക് ബോൾ എന്നിവ ഇന്ത്യക്ക് വെല്ലുവിളിയാണ്. ന്യൂസിലാൻഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് രണ്ട് ടെസ്റ്റുകൾ ഇവിടെ ഇം​ഗ്ലണ്ടിനെതിരെ കളിക്കുന്നുണ്ട്. ഇത് സാഹചര്യങ്ങളുമായി ഇണങ്ങാൻ ന്യൂസിലാൻഡിനെ സഹായിക്കും. യുകെയിൽ ഡ്യൂക്ക്ബോളിൽ കൂടുതൽ കളിച്ചതിന്റെ അനുഭവസമ്പത്ത് ന്യൂസിലാൻഡ് താരങ്ങൾക്കാണെന്നും വോൺ പറഞ്ഞു. 

ചരിത്രത്തിലെ ഏറ്റവും മികച്ച ന്യൂസിലാൻഡിന്റെ ടെസ്റ്റ് ടീമാണ് ഇതെന്നും വോൺ അഭിപ്രായപ്പെട്ടു. റിച്ചാർഡ് ഹഡ്ലീ, മാർട്ടിൻ ക്രൗ എന്നിങ്ങനെ മഹാന്മാരായ കളിക്കാർ ടെസ്റ്റ് കളിച്ചു. എന്നാൽ മഹാത്തായ ടീം ഉണ്ടായിരുന്നില്ല. മക്കല്ലത്തിന്റെ ടീം വിസ്മയിപ്പിക്കുന്നതായിരുന്നു. പക്ഷേ അവർ സ്ഥിരതയുള്ളവരാണെന്ന് എനിക്ക് തോന്നിയിട്ടില്ല. 

എന്നാൽ വില്യംസണിന് കീഴിൽ ക്ലാസ് ലെവലിലാണ് അവർ കളിക്കുന്നത്. ഏറെ നാൾ അച്ചടക്കത്തോടെ കളിക്കുന്നത് തുടരുന്നു. ക്വാളിറ്റി ടീമുകൾക്ക് ആദ്യ ദിനം മുതൽ അഞ്ചാം ദിനം വരെ അങ്ങനെ കളിക്കാനാവുന്നു, ന്യൂസിലാൻഡ് ടീം അതാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നും വോൺ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com