ഇന്ത്യയിലേക്ക് വരുന്നത് ടീമുകളെ ഭയപ്പെടുത്തും, ടി20 ലോകകപ്പ് വേദി മാറ്റണം: മൈക്ക് ഹസി

ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ മറ്റ് ടീമുകൾക്ക് ഇന്ത്യയിലേക്ക് വരുന്നതിൽ അസ്വസ്ഥതയുണ്ടാവുമെന്ന് ഹസി പറഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്നി: ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ഓസ്ട്രേലിയൻ മുൻ ബാറ്റ്സ്മാൻ മൈക്ക് ഹസി. ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ മറ്റ് ടീമുകൾക്ക് ഇന്ത്യയിലേക്ക് വരുന്നതിൽ അസ്വസ്ഥതയുണ്ടാവുമെന്ന് ഹസി പറഞ്ഞു. 

ഈ വർഷത്തെ ടി20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മാറ്റുന്നതിനെ പിന്തുണച്ചാണ് ഹസിയുടെ വാക്കുകൾ. ഇന്ത്യയിൽ ലോകകപ്പ് കളിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഐപിഎല്ലിൽ എട്ട് ടീമുകളാണ് ഉള്ളത്. ടി20 ലോകകപ്പിൽ അതിൽ കൂടുതൽ ടീമുകൾ വന്നേക്കാം. കൂടുതൽ മത്സര വേദികളും വേണ്ടി വരും, ഹസി ചൂണ്ടിക്കാണിച്ചു. 

പല ന​ഗരങ്ങൾ വേദിയായി വരുമ്പോഴാണ് വെല്ലുവിളി. യുഎഇ പോലുള്ള മറ്റ് വേദികൾ നോക്കണം. പല ക്രിക്കറ്റ് ബോർഡുകൾക്കും ഇന്ത്യയിൽ പോയി ടൂർണമെന്റ് കളിക്കുക എന്നതിൽ അസ്വസ്ഥരാണെന്നും ഹസി പറഞ്ഞു. ടി20 ലോകകപ്പിന്റെ വേദി മാറ്റുന്നത് സംബന്ധിച്ച് ജൂലൈയിലാവും ഐസിസി അന്തിമ തീരുമാനം എടുക്കുക. 

നിലവിലെ സാഹചര്യം ഇന്ത്യയിൽ തുടരുകയാണെങ്കിൽ ടി20 ലോകകപ്പിന് വേദിയൊരുക്കുക എന്നത് അസാധ്യമാവും. ഐപിഎല്ലിന്റെ ഭാ​ഗമായി ഇന്ത്യയിൽ നിൽക്കെ ഹസിക്ക് കോവിഡ് പോസിറ്റീവായിരുന്നു. ലക്ഷ്മീപതി ബാലാജിക്ക് കോവിഡ് പോസിറ്റീവാണ് എന്ന് അറിഞ്ഞപ്പോൾ തന്നെ താനും കോവിഡ് ബാധിതനായിട്ടുണ്ടാവാം എന്ന് തോന്നിയിരുന്നതായി ഹസി പറഞ്ഞു. ലക്ഷണങ്ങളും എനിക്കുണ്ടായി. അസ്വസ്ഥതകൾ ഉണ്ടായെങ്കിലും ജീവൻ നഷ്ടമായേക്കാം എന്നൊന്നും തോന്നിയില്ലെന്നും ചെന്നൈ സൂപ്പർകിങ്സിന്റെ ബാറ്റിങ് കോച്ച് പറ‍ഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com