ഇം​ഗ്ലണ്ടിനെ 5-0ന് ഇന്ത്യ തോൽപ്പിക്കും, വമ്പൻ പ്രവചനവുമായി മോണ്ടി പനേസർ; വാദങ്ങൾ ഇങ്ങനെ

ഓ​ഗസ്റ്റിലാണ് ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് ഇം​ഗ്ലണ്ടിൽ ആരംഭിക്കുന്നത്. വേനൽ സമയമാണ് ഇത് ഇം​ഗ്ലണ്ടിൽ
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ലണ്ടൻ: പിച്ചിൽ ടേൺ ലഭിച്ചാൽ ഇം​ഗ്ലണ്ടിൽ വെച്ച് ഇം​ഗ്ലണ്ടിനെ 5-0ന് ഇന്ത്യ തോൽപ്പിക്കുമെന്ന് ഇം​ഗ്ലണ്ട് മുൻ സ്പിന്നർ മോണ്ടി പനേസർ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇം​ഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. 

ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ 3-1ന് ഇം​ഗ്ലണ്ടിനെ ഇന്ത്യ വീഴ്ത്തിയിരുന്നു. കൂടുതൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളാണ് ഇവിടെ ഇന്ത്യ ഒരുക്കിയത് എന്ന വിമർശനം ഉയർന്നിരുന്നു. ഓ​ഗസ്റ്റിലാണ് ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് ഇം​ഗ്ലണ്ടിൽ ആരംഭിക്കുന്നത്. വേനൽ സമയമാണ് ഇത് ഇം​ഗ്ലണ്ടിൽ. ഇന്ത്യൻ സ്പിന്നർമാർ ആധിപത്യം സ്ഥാപിച്ചാൽ ഇന്ത്യക്ക് 5-0ന് പരമ്പര സ്വന്തമാക്കാൻ സാധ്യതയുണ്ട്. 

എന്നാൽ ഇം​ഗ്ലണ്ടിലെ സീമിങ് കണ്ടീഷനിൽ ഇന്ത്യ 5-0ന് ജയിക്കാനോ? നല്ല തമാശ എന്നായിരുന്നു ആരാധകരിൽ ഒരാളുടെ പ്രതികരണം. ഇതിനും പനേസർ മറുപടി നൽകി. ഓ​ഗസ്റ്റിൽ സീം ലഭിക്കുമോ? ആ സമയം സ്പിൻ ലഭിക്കാനാണ് കൂടുതൽ സാധ്യത. ഓ​ഗസ്റ്റിൽ വിക്കറ്റിൽ ടേൺ ലഭിച്ചാൽ ഇന്ത്യക്ക് 5-0 എന്നത് എല്ലാ അർഥത്തിലും സാധ്യമാണ്, പനേസർ പറഞ്ഞു. 

ന്യൂസിലാൻഡിനെതിരെ ഇം​ഗ്ലണ്ട് കളിക്കുമ്പോൾ കൂടുതലും പച്ചപ്പ് നിറഞ്ഞ പിച്ചായിരിക്കും. എന്നാൽ ഓ​ഗസ്റ്റിൽ വരണ്ട വിക്കറ്റാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അത് ഇന്ത്യക്ക് ​ഗുണം ചെയ്യുമെന്നും ഇം​ഗ്ലണ്ട് മുൻ സ്പിന്നർ ചൂണ്ടിക്കാണിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് 2 ടെസ്റ്റുകളാണ് ന്യൂസിലാൻഡ് ഇം​ഗ്ലണ്ടിന് എതിരെ കളിക്കുന്നത്. ജൂൺ രണ്ടിന് ആദ്യ ടെസ്റ്റ് ആരംഭിക്കും. 

ജോ റൂട്ട് വലിയ സ്കോർ കണ്ടെത്തിയാൽ ഇം​ഗ്ലണ്ടിന് ജയിക്കാം. എന്നാൽ റൂട്ടിന് എല്ലാ റൺസും സ്കോർ ചെയ്യാൻ കഴിയും എന്ന് കരുതുന്നുണ്ടോ? പരിചയസമ്പത്തില്ലാത്ത ഇം​ഗ്ലണ്ട് ബാറ്റിങ്ങിനെ ചൂഷണം ചെയ്യാൻ കഴിവുള്ള സീമർമാർ ഇന്ത്യൻ നിരയിലുണ്ട് എന്നും പനേസർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com