മുംബൈയിലെ ബബിളിൽ ഇന്ത്യൻ ടീമിനെ വേർതിരിച്ചത് രണ്ട് വിഭാ​ഗങ്ങളായി, ദിവസവും കോവിഡ് പരിശോധന

മഹാരാഷ്ട്രയിൽ തങ്ങിയിരുന്ന കളിക്കാരേയും രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ നിന്ന് വരുന്ന കളിക്കാരേയും രണ്ട് വ്യത്യസ്ത ​ഗ്രൂപ്പായി തിരിച്ചാണ് ബിസിസിഐ നടപടികൾ
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ ടീം
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ ടീം

മുംബൈ: ഇം​ഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുൻപായി മുംബൈയിൽ ബയോ ബബിളിൽ കഴിയുന്ന ഇന്ത്യൻ ടീമിനെ വേർതിരിച്ചിരിക്കുന്നത് രണ്ട് വിഭാ​ഗങ്ങളിലായി. മഹാരാഷ്ട്രയിൽ തങ്ങിയിരുന്ന കളിക്കാരേയും രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ നിന്ന് വരുന്ന കളിക്കാരേയും രണ്ട് വ്യത്യസ്ത ​ഗ്രൂപ്പായി തിരിച്ചാണ് ബിസിസിഐ നടപടികൾ. 

മഹാരാഷ്ട്രയിൽ നിന്നല്ലാത്ത ക്രിക്കറ്റ് താരങ്ങൾ മെയ് 19നാണ് മുംബൈയിലേക്ക് എത്തിയത്. ഇവർ 14 ദിവസം ക്വാറന്റൈനിലിരിക്കണം. കോഹ് ലി ഉൾപ്പെടെ മുംബൈയിൽ നിന്ന് ബബിളിനുള്ളിൽ ചേർന്ന കളിക്കാർ ഏഴ് ദിവസമാണ് ക്വാറന്റൈൻ ഇരിക്കേണ്ടത്. ഇവരുടെ ക്വാറന്റൈൻ തിങ്കളാഴ്ച ആരംഭിച്ചു. 

മുംബൈയിൽ നിന്ന് വന്ന കളിക്കാർക്കും മുംബൈക്ക് പുറത്ത് നിന്ന് വന്ന കളിക്കാർക്കും ഇപ്പോൾ ഒരുമിച്ച് ചേരാൻ അനുവാദമില്ല.മുറിക്കുള്ളിൽ ഇരുന്ന് ട്രെയ്ൻ ചെയ്യുകയാണ് ഇപ്പോൾ താരങ്ങൾ. ഓരോ ദിവസവും ഇന്ത്യൻ താരങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. 

കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ മുൻ കരുതൽ എന്ന നിലയിലാണ് എല്ലാ ദിവസവും കളിക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത് എന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഇം​ഗ്ലണ്ടിലേക്ക് പറക്കുന്ന കളിക്കാരെല്ലാം കോവിഡ് വാക്സിൻ സ്വീകരിച്ചു. രണ്ടാമത്തെ ഡോസ് ഇം​ഗ്ലണ്ടിൽ വെച്ചാവും എടുക്കുക. ജൂൺ രണ്ടിനാണ് ഇന്ത്യൻ സംഘം ഇം​ഗ്ലണ്ടിലെത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com