റയൽ, ബാഴ്സ, യുവന്റസ് ക്ലബുകളെ വിലക്കിയേക്കും; വൻ തുക പിഴ ചുമത്താനും യുവേഫ നീക്കം

രണ്ട് വർഷത്തെ വിലക്കും വൻ തുക പിഴയും ചുമത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ
മെസി, ക്രിസ്റ്റിയാനോ/ ഫയല്‍ ഫോട്ടോ
മെസി, ക്രിസ്റ്റിയാനോ/ ഫയല്‍ ഫോട്ടോ

ലണ്ടൻ: ബാഴ്സലോണ, യുവന്റ്സ്, റയൽ മാഡ്രിഡ് ക്ലബുകൾക്കെതിരെ യുവേഫ നടപടി ആരംഭിക്കുന്നു. രണ്ട് വർഷത്തെ വിലക്കും വൻ തുക പിഴയും ചുമത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.  

യൂറോപ്യൻ സൂപ്പർ ലീ​ഗുമായി ഈ ക്ലബുകൾ മുൻപോട്ട് പോകുന്നതോടെയാണ് യുവേഫയുടെ നടപടി വരുന്നത്. പണം മാത്രം ലക്ഷ്യം കണ്ടാണ് യൂറോപ്യൻ സൂപ്പർ ലീ​ഗ് എന്നാണ് യുവേഫ വിലയിരുത്തുന്നത്. ആരാധകരുടെ പ്രതിഷേധത്തെ തുടർന്ന് ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, അത്ലറ്റിക്കോ മാഡ്രിഡ്, ടോട്ടനം, ചെൽസി, ആഴ്സണൽ, എസി മിലാൻ, ഇന്റർമിലാൻ എന്നീ ടീമുകൾ യൂറോപ്യൻ സൂപ്പർ ലീ​ഗിൽ നിന്ന് പിന്മാറിയിരുന്നു. 

വേണ്ട പരിഷ്കാരങ്ങളോട് മുഖം തിരിച്ചാൽ ഫുട്ബോളിന്റെ തകർച്ച കാണേണ്ടി വരുമെന്നാണ് സൂപ്പർ ലീ​ഗിനെ അനുകൂലിക്കുന്ന ക്ലബുകളുടെ നിലപാട്. കോവിഡ് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഫുട്ബോൾ ക്ലബുകൾക്ക് മേൽ സൃഷ്ടിച്ചത്. ഈ സാഹചര്യത്തിൽ യുവേഫയുടെ നടപടി കൂടി വന്നാൽ ക്ലബുകൾക്ക് അത് വെല്ലുവിളിയാവും. 

യുവേഫ നടപടിക്കൊരുങ്ങുമ്പോൾ ബാഴ്സയുൾപ്പെടെയുള്ള ക്ലബുകളുടെ നിലപാടാണ് ആരാധകർ ഉറ്റുനോക്കുന്നത്. യൂറോപ്യൻ സൂപ്പർ ലീ​ഗ് പ്രഖ്യാപിച്ച ക്ലബുകൾ യുവേഫയുടെ നിയമങ്ങൾ ലംഘിച്ചതായി കാണിച്ച് അന്വേഷണ സമിതി റിപ്പോർട്ട് നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com