സിനദിൻ സിദാൻ രാജിവെച്ചു? റയൽ മാഡ്രിഡ് വിട്ടതായി റിപ്പോർട്ട്

ലാ ലീ​ഗ കിരീടം നഷ്ടപ്പെട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് സിദാൻ ക്ലബ് വിട്ടതായുള്ള റിപ്പോർട്ടുകൾ വരുന്നത്
സിനദിൻ സിദാൻ/ഫയല്‍ ചിത്രം
സിനദിൻ സിദാൻ/ഫയല്‍ ചിത്രം

മാഡ്രിഡ്: സിനദിൻ സിദാൻ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം രാജിവെച്ചതായി റിപ്പോർട്ട്. എന്നാൽ ക്ലബിന്റേയും സിദാന്റേയും ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. 

ലാ ലീ​ഗ കിരീടം നഷ്ടപ്പെട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് സിദാൻ ക്ലബ് വിട്ടതായുള്ള റിപ്പോർട്ടുകൾ വരുന്നത്. സീസണിൽ ഒരു കിരീടം പോലും റയലിന് നേടാനായിരുന്നില്ല. ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ ചെൽസിയോട് തോറ്റ് റയൽ പുറത്തേക്ക് പോയിരുന്നു. 11 സീസണിന് ഇടയിൽ ആദ്യമായാണ് റയൽ ഒരു കിരീടം പോലുമില്ലാതെ സീസൺ അവസാനിപ്പിക്കുന്നത്. 

2022 വരെയാണ് സിദാനുമായി റയലിന് കരാറുള്ളത്. ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് സിദാൻ ടീം അം​ഗങ്ങളോട് പറഞ്ഞതായി റിപ്പോർട്ട് വന്നിരുന്നു. എന്നാൽ സിദാൻ തന്നെ ഇത് നിഷേധിച്ചു. ഈ സംഭവം നടന്ന് 10 ദിവസം മാത്രം പിന്നിടുമ്പോഴാണ് സിദാൻ രാജി വെച്ചതായുള്ള വാർത്ത വരുന്നത്. 

എങ്ങനെയാണ് എന്റെ കളിക്കാരോട് എനിക്കങ്ങനെ പറയാനാവുക? അതൊരു നുണയാണ്, അത് ലറ്റിക്കോ ബിൽബാവോക്കെതികെ 1-0ന് ജയിച്ചതിന് ശേഷം സിദാൻ അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാൽ ബാക്കിയുള്ള കാര്യം സീസൺ അവസാനം നോക്കാം എന്നും സിദാൻ പറഞ്ഞിരുന്നു. 

2016ലാണ് സിദാൻ ആദ്യം റയലിന്റെ കോച്ചാവുന്നത്. 2017ൽ ലാ ലീ​ഗ കിരീടം നേടി. ചാമ്പ്യൻസ് ലീ​ഗിൽ ഹാട്രിക്. 2018 മെയിൽ സിദാൻ വീണ്ടും ക്ലബ് വിട്ടു. 2019ൽ തിരികെ എത്തിയ സിദാൻ ലാ ലീ​ഗ കിരീടവും സ്പാനിഷ് സൂപ്പർ കപ്പും നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com