ട്വിറ്ററിൽ ബ്ലോക്ക് ചെയ്യുമെന്ന് വോൺ, 2007ലെ ഫോട്ടോയുമായി വസീം ജാഫറുടെ മറുപടി

ട്വിറ്ററിൽ ഒരാളെ താൻ ബ്ലോക്ക് ചെയ്യുന്നുണ്ടെങ്കിൽ അത് വസീം ജാഫറെ ആയിരിക്കും എന്ന് ഇം​ഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ
വസീം ജാഫർ, വോൺ/ഫയൽ ചിത്രം
വസീം ജാഫർ, വോൺ/ഫയൽ ചിത്രം
Published on
Updated on

മുംബൈ: ട്വിറ്ററിൽ ഒരാളെ താൻ ബ്ലോക്ക് ചെയ്യുന്നുണ്ടെങ്കിൽ അത് വസീം ജാഫറെ ആയിരിക്കും എന്ന് ഇം​ഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. കൊമ്പുകോർക്കലിൽ വിട്ടുകൊടുക്കാതെ നിൽക്കുന്ന വസീം ജാഫറും ഇവിടെ വായടപ്പിക്കുന്ന മറുപടിയുമായി എത്തി. 

2007ൽ ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിനെ തോൽപ്പിച്ച് ട്രോഫിയുമായി നിൽക്കുന്ന ഇന്ത്യൻ ടീമിന്റെ ഫോട്ടോയും തപ്പിയാണ് വസീം ജാഫർ എത്തിയത്. എന്നെ മൈക്കൽ വോൺ ബ്ലോക്ക് ചെയ്യാൻ ആ​ഗ്രഹിക്കുമ്പോൾ എന്റേയും എന്റെ സുഹൃത്തുക്കളുടേയും പ്രതികരണം എന്ന് പറഞ്ഞാണ് ജാഫർ ട്വീറ്റ് ചെയ്തത്. 

2007ൽ ഇന്ത്യ ഇം​ഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര ജയം നേടുമ്പോൾ മൈക്കൽ വോൺ ആയിരുന്നു ക്യാപ്റ്റൻ. ജാഫറിന്റെ ട്വീറ്റിന് പിന്നാലെ വീണ്ടും വോൺ എത്തി. നിങ്ങളെ ഞാൻ ബ്ലോക്ക് ചെയ്യില്ല ജാഫർ. എന്റെ ഓഫ് സ്പിന്നിന് പുറത്തായ ആരേയും ഞാൻ ബ്ലോക്ക് ചെയ്യില്ല എന്നായിരുന്നു വോണിന്റെ മറുപടി. ഇവിടെ ജാഫർ എന്ന് മറുപടി നൽകും എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. 

ആറ് വിക്കറ്റുകളാണ് ടെസ്റ്റിൽ മൈക്കൽ വോൺ വീഴ്ത്തിയത്. അതിൽ ആദ്യത്തെ വിക്കറ്റ് വസീം ജാഫറുടേതായിരുന്നു. കഴിഞ്ഞ ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പര്യടനം മുതലാണ് വോണും ജാഫറും തമ്മിലുള്ള കൊമ്പുകോർക്കൽ കടുത്തത്. ഇന്ത്യൻ പിച്ചുകളെ വിമർശിച്ചും പരിഹസിച്ചും വോൺ എത്തിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ വില്യംസനാണ് എന്ന വോണിന്റെ പരാമർശവും ഇരുവരും തമ്മിലുള്ള പോരിന് വഴിവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com