2015ൽ തുടങ്ങിയ കിരീട വേട്ട, ഇന്ന് ചാമ്പ്യൻസ് ലീ​ഗും; കാന്റെ ബാലൺ ഡി ഓർ ഉയർത്തുന്നത് കാത്ത് ആരാധകർ

ആറ് വർഷം മുൻപ് ഫ്രഞ്ച് സെക്കൻഡ് ഡിവിഷൻ കളിച്ചുകൊണ്ടിരുന്ന താരം ഇപ്പോൾ പ്രീമിയർ ലീ​ഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീ​ഗ് കിരീടങ്ങളിൽ മുത്തമിട്ട് കഴിഞ്ഞു
കാന്റെ/ഫോട്ടോ: ട്വിറ്റർ
കാന്റെ/ഫോട്ടോ: ട്വിറ്റർ

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ എതിരില്ലാത്ത ഒരു ​ഗോളിന് ജയം പിടിച്ച് ചെൽസി ചാമ്പ്യൻസ് ലീ​ഗ് കിരീടം ഉയർത്തുമ്പോൾ നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിരം താരം എന്ന വിശേഷണം ഉറപ്പിക്കുകയാണ് കാന്റെ. ആറ് വർഷം മുൻപ് ഫ്രഞ്ച് സെക്കൻഡ് ഡിവിഷൻ കളിച്ചുകൊണ്ടിരുന്ന താരം ഇപ്പോൾ പ്രീമിയർ ലീ​ഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീ​ഗ് കിരീടങ്ങളിൽ മുത്തമിട്ട് കഴിഞ്ഞു. 

2015ലാണ് കാന്റെ വമ്പൻ കിരീടങ്ങൾ തൊട്ട് തുടങ്ങിയത്. ലെയ്സ്റ്റർ സിറ്റിക്കൊപ്പം നിന്ന് പ്രീമിയർ ലീ​ഗ്. 2016-17 സീസണിൽ ചെൽസിക്കൊപ്പം നിന്ന് വീണ്ടും പ്രീമിയർ ലീ​ഗ് കിരീടത്തിൽ മുത്തം. 2018ൽ ലോകകപ്പ് മുത്തമിട്ട ഫ്രഞ്ച് ടീമിലും കാന്റെ ഉണ്ടായി. 2019ൽ ചെൽസിക്കൊപ്പം നിന്ന് യൂറോപ്പ ലീ​ഗ്. ഇപ്പോൾ ചാമ്പ്യൻസ് ലീ​ഗ് കിരീടവും. 

അടുത്ത മാസം ആരംഭിക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഫ്രാൻസ് ജയിച്ചുകയറിയാൻ ബാലൻ ദി ഓർ കാന്റെയുടെ കൈകളിലേക്കെത്താനുള്ള വഴികൾ തെളിയും. ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ സിറ്റിയുടെ മുന്നേറ്റങ്ങൾ തടുത്തും ചെൽസിയുടെ മുന്നേറ്റങ്ങൾക്ക് കരുത്ത് നിറച്ചും 90 മിനിറ്റ് കാന്റെ നിറഞ്ഞ് നിന്നിരുന്നു. 

​ഗോൾമുഖത്ത് സുവർണാവസരങ്ങളിലേക്ക് സിറ്റിക്ക് എത്താനാവാതെ പോയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മധ്യനിരയിലെ കാന്റെയുടെ സാന്നിധ്യവുമായിരുന്നു. ചെൽസിയുടെ ബാക്ക്ലാൻ സംരക്ഷിക്കുന്നതിനൊപ്പം മുന്നോട്ട് കയറുന്നതിനും കാന്റെ ആക്കം കൂട്ടി. ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ ഉൾപ്പെടെ ചെൽസിയുടെ ടൂർണമെന്റിലെ കഴിഞ്ഞ മൂന്ന് കളിയിലും മാൻ ഓഫ് ദി മാച്ചായാത് കാന്റെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com