'കളിക്കാര്‍ യന്ത്രമനുഷ്യരല്ല; തോല്‍വിയിലും ഒപ്പം നില്‍ക്കണം'; ഇന്ത്യന്‍ ടീമിനെ പിന്തുച്ച് കെവിന്‍ പീറ്റേഴ്‌സണ്‍

ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ തോല്‍വിയെ തുടര്‍ന്ന് വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ ടീമിനെ പിന്തുണച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴേസ്ണ്‍
കെവിന്‍ പീറ്റേഴേസ്ണ്‍ /ഫോട്ടോ ഫെയ്‌സ്ബുക്ക്‌
കെവിന്‍ പീറ്റേഴേസ്ണ്‍ /ഫോട്ടോ ഫെയ്‌സ്ബുക്ക്‌

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ തോല്‍വിയെ തുടര്‍ന്ന് വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ ടീമിനെ പിന്തുണച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴേസ്ണ്‍. കളിക്കാര്‍ യന്ത്രമനുഷ്യരല്ലെന്നും തോല്‍വിയിലും ആരാധകരുടെ പിന്തുണ ആവശ്യമാണെന്നും കെവിന്‍ പറഞ്ഞു. ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലിന്റിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ ടീം എട്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ആദ്യമത്സരത്തില്‍ പാകിസ്ഥാനോട് പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്. 

ഗ്രൂപ്പ് രണ്ടില്‍ നിലവില്‍ ഇന്ത്യ അഞ്ചാമതാണ്. രണ്ടാമത് എത്തുകയെന്നത് മറ്റ് ടീമുകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും. ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ മത്സരങ്ങളിലെ ദയനീയ പ്രകടനമാണ് ആരാധകരെ ചൊടിപ്പിച്ചത്. 

കളിയാകുമ്പോള്‍ ഒരു ടീം ജയിക്കുകയും മറ്റൊരാള്‍ തോല്‍ക്കുകയും ചെയ്യുന്നു. ഒരുകളിക്കാരനും തോല്‍ക്കാനായി കളത്തിലിറങ്ങുന്നില്ല. രാജ്യത്തിന് വേണ്ടികളിക്കുയെന്നതാണ് ഏറ്റവും വലിയ ബഹുമതി. അതുകൊണ്ട് എല്ലാവരും മനസിലാക്കേണ്ടത് കളിക്കാരന്‍ ഒരു യന്ത്രമനുഷ്യനല്ല എന്നതാണ്. എല്ലായ്‌പ്പോഴും ആരാധകരുടെ പിന്തുണ അവര്‍ക്ക് ആവശ്യമുണ്ടെന്ന് പീറ്റേഴ്‌സണ്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. ഹര്‍ഭജന്‍സിങും ഇന്ത്യന്‍ ടീമിനെ പിന്തുണച്ച് രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com