ബയോ ബബിള്‍ ലംഘനം, അമ്പയര്‍ മൈക്കല്‍ ഗഫിനെ 6 ദിവസത്തേക്ക് വിലക്കി ഐസിസി

ബയോ ബബിള്‍ ലംഘനത്തെ തുടര്‍ന്ന് ആറ് ദിവസം ഇംഗ്ലീഷ് അമ്പയര്‍ മൈക്കല്‍ ഗഫിന് ഐസിസി വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്
ഫോട്ടോ: ഐസിസി
ഫോട്ടോ: ഐസിസി

ദുബായ്: ബയോ ബബിള്‍ ലംഘനത്തെ തുടര്‍ന്ന് ആറ് ദിവസം ഇംഗ്ലീഷ് അമ്പയര്‍ മൈക്കല്‍ ഗഫിന് ഐസിസി വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തില്‍ ഗഫ് ആയിരുന്നു കളി നിയന്ത്രിക്കേണ്ടിയിരുന്നത്. 

അനുവാദം വാങ്ങാതെ പുറത്തുള്ള ആളുകളെ ഗഫ് സന്ദര്‍ശിച്ചതാണ് ബയോ ബബിള്‍ ലംഘനമായത്. ട്വന്റി20 ലോകകപ്പിലെ ആദ്യ ബയോ ബബിള്‍ ലംഘനമാണ് ഇത്. ബയോ ബബിള്‍ ലംഘനത്തെ തുടര്‍ന്ന് ഞായറാഴ്ച നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തില്‍ ഗഫിന് പകരം ഇറാസ്മസാണ് ഓണ്‍ ഫീല്‍ഡ് അമ്പയറായത്. 

ഫോര്‍ത്ത് അമ്പയറായി തരംതാഴ്ത്തിയേക്കും

ബയോ ബബിള്‍ ലംഘനത്തിന്റെ പേരില്‍ ആറ് ദിവസം വിലക്ക് എന്നതിന് പുറമെ മറ്റ് നടപടികളും ഗഫിന് മേല്‍ വന്നേക്കാന്‍ സാധ്യതയുണ്ട്. ആറ് ദിവസത്തേക്ക് ഗഫിനെ ഐസൊലേറ്റ് ചെയ്യാന്‍ ബയോ സെക്യൂരിറ്റി അഡൈ്വസറി കമ്മറ്റി നിര്‍ദേശിച്ചു. 

കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും ഒരേ ബയോ ബബിള്‍ ചട്ടങ്ങള്‍ തന്നെയാണ് നിലവിലുള്ളത്. പ്രോട്ടോക്കോള്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും നേരെയുള്ള അച്ചടക്ക നടപടികളും സമാനമാണ്. ഓണ്‍ ഫീല്‍ഡ് അമ്പയറില്‍ നിന്നും ടിവി, ഫോര്‍ത്ത് അമ്പയര്‍ എന്ന നിലയിലേക്ക് ഗാഫിനെ തരംതാഴ്ത്തിയേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com