കണ്ടാൽ കാർട്ടൂൺ പുസ്തകം പോലെ!- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ പന്ത്

കണ്ടാൽ കാർട്ടൂൺ പുസ്തകം പോലെ!- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ പന്ത്
സമകാലിക മലയാളം ഡെസ്‌ക്‌
സമകാലിക മലയാളം ഡെസ്‌ക്‌

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് പുതിയ പന്തുകള്‍ ഇറക്കി നൈക്കി. സാധാരണ നിലയില്‍ നിന്ന് വ്യത്യസ്തമായി നിറത്തിലും പതിവ് ശൈലിയില്‍ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് പുതിയ പന്ത് നൈക്കി ഇറക്കിയിരിക്കുന്നത്. 

വരാനിരിക്കുന്ന മഞ്ഞ് കാലമടക്കം മുന്നില്‍ കണ്ടാണ് പന്തിന്റെ നിര്‍മാണം. മഞ്ഞ നിറത്തിലാണ് പന്ത്. മഞ്ഞയില്‍ ചുവപ്പ്, നീല കളറുകളിലെ സവിശേഷമായ ഡിസൈനുകള്‍ നല്‍കിയാണ് പന്തിന്റെ രൂപ കല്‍പ്പന.

ലോകമെമ്പാടുമായി ഇറങ്ങുന്ന കോമിക്ക് പുസ്തകങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പന്തിന്റെ നിര്‍മാണം. കോമിക്കുകളുടെ സുവര്‍ണ കാലമായിരുന്ന 1938 മുതല്‍ 56 വരെയുള്ള വര്‍ഷങ്ങളിലെ സാംസ്‌കാരിക മുന്നേറ്റമാണ് ഇത്തരമൊരു പന്തിന്റെ നിര്‍മാണം. 

ഇന്ന് നടക്കുന്ന സതാംപ്ടന്‍- ആസ്റ്റണ്‍ വില്ല പോരാട്ടത്തില്‍ ഈ പന്താണ് ഉപയോഗിക്കുന്നത്. സീസണ്‍ മുഴുവനും പന്ത് ഉപയോഗിക്കാനും ധാരണയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com