നാല് ഓവറില്‍ നാലും മെയ്ഡന്‍, ട്വന്റി20 ലോക റെക്കോര്‍ഡുമായി വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നേവാര്‍

മണിപ്പൂരിന് എതിരായ വിദര്‍ഭയുടെ കളിയില്‍ 29കാരനായ അക്ഷയ് തന്റെ നാല് ഓവറില്‍ ഒരു റണ്‍സ് പോലും വഴങ്ങിയില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിഗര്‍ കണ്ടെത്തി റെക്കോര്‍ഡിട്ട് വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍. മണിപ്പൂരിന് എതിരായ വിദര്‍ഭയുടെ കളിയില്‍ 29കാരനായ അക്ഷയ് തന്റെ നാല് ഓവറില്‍ ഒരു റണ്‍സ് പോലും വഴങ്ങിയില്ല. 

4-4-0-2 എന്നതാണ് അക്ഷയുടെ ഫിഗര്‍. നാല് ഓവറില്‍ നാലും മെയ്ഡന്‍ എറിയുന്ന ട്വന്റി20 ക്രിക്കറ്റിലെ ആദ്യ ബൗളറായി അക്ഷയ് ഇവിടെ മാറി. അക്ഷയുടെ മികച്ച സ്‌പെല്ലിന്റെ ബലത്തില്‍ മണിപ്പൂരിന് എതിരെ 167 റണ്‍സിന്റെ കൂറ്റന്‍ ജയത്തിലേക്ക് വിദര്‍ഭ എത്തി. 

222 റണ്‍സ് ആണ് മണിപ്പൂരിന് മുന്‍പില്‍ വിദര്‍ഭ വെച്ചത്. കൂറ്റന്‍ സ്‌കോര്‍ ചെയ്‌സ് ചെയ്ത മണിപ്പൂര്‍ 55 റണ്‍സിന് ഓള്‍ഔട്ടായി. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍സ് മാര്‍ജിനിലെ രണ്ടാമത്തെ ഉയര്‍ന്ന ജയമാണ് ഇത്. കഴിഞ്ഞ ദിവസം സിക്കിമിന് എതിരെ അക്ഷയ് ഹാട്രിക് നേടിയിരുന്നു. സിക്കിമിന് എതിരെ 4-1-5-4 എന്നതായിരുന്നു അക്ഷയുടെ ഫിഗര്‍. 

മണിപ്പൂരിന് എതിരെ വിദര്‍ഭയുടെ മൂന്നാമത്തെ ബൗളിങ് ചെയിഞ്ചായാണ് അക്ഷയുടെ കൈകളിലേക്ക് പന്ത് എത്തിയത്. വലംകയ്യന്‍ ഒാഫ് സ്പിന്നായും ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നായും എറിഞ്ഞ് അക്ഷയ് എതിരാളികളെ കുഴക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com