തകര്‍ത്തടിച്ച് മൊയീന്‍ അലി; ന്യൂസിലന്റിന് ഫൈനലില്‍ എത്താന്‍ വേണ്ടത് 167 റണ്‍സ്

ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്റിന് 167 റണ്‍സ് വിജയലക്ഷ്യം
മൊയിന്‍ അലി ബാറ്റ് ചെയ്യുന്നു/ IMAGE CREDIT: T20 World Cup
മൊയിന്‍ അലി ബാറ്റ് ചെയ്യുന്നു/ IMAGE CREDIT: T20 World Cup

അബുദാബി: ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്റിന് 167 റണ്‍സ് വിജയലക്ഷ്യം. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മൊയിന്‍ അലിയാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമമാനിച്ചത്. 37 പന്തില്‍ നിന്ന് മൊയിന്‍ അലി 51 റണ്‍സ് നേടി

ടോസ് നേടി ന്യൂസിസലന്റ് ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡേവിഡ് മലാന്‍ - മോയിന്‍ അലി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.  രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 51 റണ്‍സോടെ പുറത്താകാതെ നിന്ന മോയിന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

മൂന്നാം വിക്കറ്റില്‍ 63 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ 100 കടത്തിയത്. 30 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 42 റണ്‍സെടുത്ത മലാനെ മടക്കി 16-ാം ഓവറില്‍ ടിം സൗത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്/.

മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ന്യൂസീലന്‍ഡ് കളത്തിലിറങ്ങിയത്‌. സൂപ്പര്‍ 12-ല്‍ മരണ ഗ്രൂപ്പില്‍ നിന്ന് ഗ്രൂപ്പ് ജേതാക്കളായാണ് ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിച്ചത്. കിവീസാകട്ടെ ഗ്രൂപ്പ് രണ്ടില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് സെമിയില്‍ കടന്നത്. 

മൂന്നാം ലോകകപ്പിലാണ് ഇരുടീമുകളും ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ മുഖാമുഖം വരുന്നത്. രണ്ട് വട്ടവും വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com