'അസം ഇന്ത്യയിലെ സംസ്ഥാനമാണ്'; റിയാലിറ്റി ഷോയിലെ വംശിയ പരാമര്‍ശത്തിന് എതിരെ റിയാന്‍ പരാഗ്

അസമും ഇന്ത്യയിലെ സംസ്ഥാനം ആണെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ് ട്വിറ്ററില്‍ കുറിച്ചു
ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ഫെയ്‌സ്ബുക്ക്‌
ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ഫെയ്‌സ്ബുക്ക്‌

ന്യൂഡല്‍ഹി: ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ അസമില്‍ നിന്ന് വന്ന പെണ്‍കുട്ടിയെ ചൈനീസ് എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ ക്രിക്കറ്റ് താരം റിയാന്‍ പരാഗിന്റെ പ്രതികരണം. അസമും ഇന്ത്യയിലെ സംസ്ഥാനം ആണെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ് ട്വിറ്ററില്‍ കുറിച്ചു. 

മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലെയാണ് അസമും. ഈ മനുഷ്യനോട് വിദ്വേഷമൊന്നുമില്ല. എന്നാല്‍ ഇത്തരണം താരതമ്യങ്ങള്‍ അവസാനിപ്പിക്കണം, റിയാന്‍ പരാഗിന്റെ ട്വിറ്റില്‍ പറയുന്നു. അസമില്‍ നിന്ന് വന്ന പെണ്‍കുട്ടിയെ ചൈനീസ് എന്ന് വിശേഷിപ്പിക്കുന്ന വീഡിയോയും റിയാന്‍ പങ്കുവെച്ചു. 

ഷോയിലെ അവതാരകനായ രാഘവ് ജുയാല്‍ ആണ് പെണ്‍കുട്ടിയെ ഇത്തരത്തില്‍ താരതമ്യപ്പെടുത്തുന്നത്. ചൈനീസ് ഗേള്‍ എന്നാണ് അസമില്‍ നിന്നുള്ള ഈ പെണ്‍കുട്ടിയെ അവതാരകന്‍ പരിചയപ്പെടുത്തുന്നത്. ചൈനീസ് വിഭവങ്ങളായ മോമൊ, ചൗമീന്‍ എന്നിവയെ കുറിച്ചും അവതാരകന്‍ പറയുന്നു. 

അവളുടെ ചൈനീസ് നമുക്ക് മനസിലാക്കാന്‍ സാധിക്കില്ലെങ്കിലും അവളുടെ ഡാന്‍സ് എല്ലാവര്‍ക്കും മനസിലാവും എന്നും രാഘവ് പറയുന്നു. അവതാരകന്റെ ഈ പരാമര്‍ശങ്ങള്‍ക്ക് എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ ക്ഷമ ചോദിച്ച് അവതാരകന്‍ രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com