ഒരു മാസം നീണ്ട ആശുപത്രി വാസത്തിന് വിരാമം; പെലെ വീട്ടിലേക്ക് മടങ്ങി; കീമോ തുടരും

വന്‍കുടലിലെ ട്യൂമര്‍ നീക്കാന്‍ സെപ്തംബര്‍ ആദ്യ വാരമാണ് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സാവോ പോളോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രി വിട്ടു. ഒരു മാസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷമാണ് പെലെ വീട്ടിലേക്ക് മടങ്ങുന്നത്. വന്‍കുടലിലെ ട്യൂമര്‍ നീക്കാന്‍ സെപ്തംബര്‍ ആദ്യ വാരമാണ് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. 

വീട്ടിലേക്ക് മടങ്ങിയെങ്കിലും കീമോ തെറാപ്പി തുടരും. ഓഗസ്റ്റ് 31ന് പതിവ് പരിശോധനകള്‍ക്കായാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തി. സെപ്തംബര്‍ നാലിന് ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് പെലെയെ വിധേയനാക്കി. 

സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം നേരത്തെ വീട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. 

എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നും പ്രായം കണക്കിലെടത്ത് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് ആശുപത്രിയും പെലെയുടെ കുടുംബാംഗങ്ങളും അറിയിച്ചത്. തനിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് പെലെയും ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com