പെലെയെ മറികടക്കാന്‍ സുനില്‍ ഛേത്രി; സാഫ് കപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിന് ഇറങ്ങും

പെലെയെ മറികടക്കാന്‍ സുനില്‍ ഛേത്രി; സാഫ് കപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിന് ഇറങ്ങും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാലി: സാഫ് കപ്പ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് 4.30 നാണ് മത്സരം നടക്കുക. 12 തവണയാണ് സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നത്. അതില്‍ ഏഴിലും ഇന്ത്യയാണ് ചാമ്പ്യന്മാരായത്. സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഇടം നേടിയിട്ടുണ്ട്. 

ബംഗ്ലാദേശ് ശക്തരായ എതിരാളികളാണ്. സമീപ കാലത്ത് മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണ് ബംഗ്ലാദേശ്. ഇത്തവണ അഞ്ച് ടീമുകള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ചയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. 

ടൂര്‍ണമെന്റില്‍ പുതിയൊരു നേട്ടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. സാഫ് കപ്പില്‍ മൂന്ന് ഗോളുകള്‍ കണ്ടെത്താനായാല്‍ ഇതിഹാസ താരം പെലെയെ മറികടക്കാം. മൂന്ന് ഗോളുകള്‍ നേടിയാല്‍ അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ പെലെയെ പിന്തള്ളി ഛേത്രി എട്ടാം സ്ഥാനത്തേക്ക് കുതിക്കും. 

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി  120 മത്സരങ്ങളില്‍ നിന്ന് 75 ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത്. പെലെ ബ്രസീലിനു വേണ്ടി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകളാണ് നേടിയത്. 

നാലോ അതിലധികമോ ഗോളുകള്‍ നേടിയാല്‍ ഛേത്രിയ്ക്ക് സാക്ഷാല്‍ ലയണല്‍ മെസ്സിയെ മറികടക്കാനാകും. നിലവില്‍ പോര്‍ച്ചുഗലിന്റെ നായകനായ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ ഒന്നാമത്. 180 മത്സരങ്ങളില്‍ നിന്ന് 111 ഗോളുകളാണ് താരം നേടിയിരിക്കുന്നത്. ഇറാന്റെ അലി ദേയിയാണ് രണ്ടാമത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com