ക്രിസ്റ്റ്യാനോയും മെസിയുമല്ലാതെ മറ്റൊരാള്‍? ബാലന്‍ ഡി ഓറില്‍ മുത്തമിടാന്‍ സാധ്യതയുള്ള 3 താരങ്ങള്‍

ബാലന്‍ ഡി ഓറിന്റെ 30 പേരുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ക്രിസ്റ്റിയാനോയും മെസിയും ഉള്‍പ്പെട്ടിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വര്‍ഷത്തെ ബാലന്‍ ഡി ഓറിനുള്ള 30 പേരുടെ ഷോര്‍ട്ട് ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കി. നവംബര്‍ 29നാണ് ബാലന്‍ ദി ഓര്‍ പ്രഖ്യാപനം. ഇവിടെ മെസി, ക്രിസ്റ്റ്യാനോ എന്നിവരെ പിന്തള്ളി മറ്റൊരാള്‍ എത്തുമോയെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. 

2020ലെ കോവിഡ് ലോകത്തെ നിശ്ചലമാക്കിയതിനെ തുടര്‍ന്ന് ബാലന്‍ ഡി ഓര്‍ നല്‍കിയില്ല. എന്നാല്‍ ഈ വര്‍ഷം കോവിഡിനെ അതിജീവിച്ച് ഫുട്‌ബോള്‍ ആവേശം നിറഞ്ഞു. ബാലന്‍ ഡി ഓറിന്റെ 30 പേരുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ക്രിസ്റ്റിയാനോയും മെസിയും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരെ മറികടന്ന് ബാലന്‍ ഡി ഓര്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള മൂന്ന് പേര്‍...

റോബര്‍ട്ട് ലെവന്‍ഡോസ്‌കി

2021ല്‍ 50 ഗോളാണ് ഇതുവരെ ലെവന്‍ഡോസ്‌കിയുടെ അക്കൗണ്ടിലുള്ളത്. എട്ട് അസിസ്റ്റും. ബുണ്ടസ് ലീഗയും ക്ലബ് വേള്‍ഡ് കപ്പും ഡിഎഫ്എല്‍ സൂപ്പര്‍ കപ്പും സ്വന്തമാക്കി. ബയേണിനായി ഗോള്‍വല കുലുക്കി നിറയുന്ന ലെവന്‍ഡോസ്‌കിക്ക് 2020ല്‍ ബാലന്‍ ദി ഓര്‍ ലഭിക്കുമായിരുന്നു എന്ന വിലയിരുത്തലുകള്‍ ശക്തമായിരുന്നു. 2021ലും ലെവന്‍ഡോസ്‌കി ബയേണിനായും പോളിഷ് സ്‌ട്രൈക്കറുടെ തേരോട്ടം തുടരുന്നു. 

ജോര്‍ജീഞ്ഞോ

യൂറോ കപ്പിലും ചാമ്പ്യന്‍സ് ലീഗിലും യുവേഫ സൂപ്പര്‍ കപ്പിലും ജോര്‍ജീനോയ്ക്ക് മുത്തമിടാനായ വര്‍ഷമാണ് ഇത്. ഗോള്‍ സ്‌കോറര്‍മാരുടെ ലിസ്റ്റ് എടുത്താല്‍ ചെല്‍സിയുടെ ഈ ഇറ്റാലിയന്‍ സ്‌ട്രൈക്കറുടെ പേര് മുന്‍പിലുണ്ടാവില്ല. അഞ്ച് ഗോളുകളാണ് ഈ വര്‍ഷം ജോര്‍ജീഞ്ഞോയില്‍ നിന്ന് വന്നത്. രണ്ട് അസിസ്റ്റും. ചെല്‍സിക്കും ഇറ്റലിക്കും വേണ്ടി മധ്യനിരയിലെ ജോര്‍ജിഞ്ഞോയുടെ കളി കയ്യടി നേടിയിരുന്നു. 

എന്‍ഗോളോ കാന്റെ 

ഫ്രാന്‍സ് യൂറോ കിരീടത്തില്‍ മുത്തമിട്ടിരുന്നെങ്കില്‍ ഉറപ്പായും ബാലന്‍ ദി ഓര്‍ എന്‍ഗോളോ കാന്റെയുടെ കൈകളിലേക്ക് ഒരുപക്ഷെ എത്തുമായിരുന്നു. ചെല്‍സിക്കൊപ്പം നിന്ന് ചാമ്പ്യന്‍സ് ലീഗിലും യുവേഫ സൂപ്പര്‍ കപ്പിലും എന്‍ഗോളോ കാന്റെ കിരീടത്തില്‍ മുത്തമിട്ടു. ഇവിടെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും വാങ്ങിയാണ് കാന്റെ കിരീടം ചൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com