സര്‍ഫ്രാസ് തിരിച്ചെത്തി, ട്വന്റി20 ലോകകപ്പ് സംഘത്തില്‍ 3 മാറ്റങ്ങള്‍ വരുത്തി പാകിസ്ഥാന്‍

മുന്‍ നായകന്‍ സര്‍ഫ്രാസ് അഹ്മദിനെ ടീമിലേക്ക് തിരികെ വിളിച്ചത് ഉള്‍പ്പെടെ മൂന്ന് മാറ്റങ്ങളാണ് പാകിസ്ഥാന്‍ വരുത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കറാച്ചി: ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ മാറ്റങ്ങള്‍ വരുത്തി പാകിസ്ഥാന്‍. മുന്‍ നായകന്‍ സര്‍ഫ്രാസ് അഹ്മദിനെ ടീമിലേക്ക് തിരികെ വിളിച്ചത് ഉള്‍പ്പെടെ മൂന്ന് മാറ്റങ്ങളാണ് പാകിസ്ഥാന്‍ വരുത്തിയത്. 

ആദ്യം പ്രഖ്യാപിച്ച 15 അംഗ ടീമില്‍ നിന്ന് മൂന്ന് പേര്‍ക്കാണ് പുറത്തേക്കുള്ള വാതില്‍ തുറന്നത്. സര്‍ഫ്രാസ് അഹമ്മദ്, ഫഖര്‍ സമാന്‍, ഹൈദര്‍ അലി എന്നിവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അസം ഖാന്‍, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്‌നയ്ന്‍ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. 

പാകിസ്ഥാന്റെ ദേശിയ ട്വന്റി20 ടൂര്‍ണമെന്റിലെ കളിക്കാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകകപ്പ് ടീമിലും മാറ്റങ്ങള്‍ വരുത്തിയത് എന്നാണ് ചീഫ് സെലക്ടര്‍ മുഹമ്മദ് വാസിം അറിയിച്ചത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ബയോ ബബിള്‍ ലംഘിച്ചതിന്റെ പേരിലാണ് ഹൈദര്‍ അലിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. 

എന്നാല്‍ പാകിസ്ഥാന്‍ ദേശിയ ട്വന്റി20 ലീഗില്‍ എട്ട് കളിയില്‍ നിന്ന് 315 റണ്‍സ് ഹൈദര്‍ അലി നേടി. മൂന്ന് അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെയാണ് ലോകകപ്പ് ടീമിലേക്ക് ഹൈദര്‍ അലിടെ തിരികെ വിളിച്ചത്. ഒക്ടോബര്‍ 24ന് ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com