സാഫ് കപ്പില്‍ ആദ്യ ജയം തേടി ഇന്ത്യ, ഇന്ന് നേപ്പാളിന് എതിരെ; പെലെയ്ക്ക് ഒപ്പമെത്താന്‍ സുനില്‍ ഛേത്രി

സാഫ് കപ്പില്‍ ഇന്ത്യ ഇന്ന് തങ്ങളുടെ മൂന്നാം മത്സരത്തിന് ഇറങ്ങും. നേപ്പാളാണ് എതിരാളികള്‍
സുനില്‍ ഛേത്രിയും സംഘവും പരിശീലനത്തില്‍ / ട്വിറ്റര്‍ ചിത്രം
സുനില്‍ ഛേത്രിയും സംഘവും പരിശീലനത്തില്‍ / ട്വിറ്റര്‍ ചിത്രം

മാലി: സാഫ് കപ്പില്‍ ഇന്ത്യ ഇന്ന് തങ്ങളുടെ മൂന്നാം മത്സരത്തിന് ഇറങ്ങും. നേപ്പാളാണ് എതിരാളികള്‍. ആദ്യ രണ്ട് കളിയിലും ഇന്ത്യ സമനിലയില്‍ കുരുങ്ങിയിരുന്നു. 

ബംഗ്ലാദേശിന് എതിരായ ആദ്യ കളിയില്‍ 1-1ന് സമനിലയില്‍ കുരുങ്ങിയപ്പോള്‍ രണ്ടാമത്തെ കളിയില്‍ ശ്രീലങ്കയോട് ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നു. ഇതോടെ നാലാം സ്ഥാനത്താണ് ഇന്ത്യ. കളിച്ച രണ്ട് കളിയില്‍ രണ്ടിലും ജയിച്ച് നേപ്പാള്‍ ആണ് ഒന്നാം സ്ഥാനത്ത്. 

ഇനി ഒരു വട്ടം കൂടി ഗോള്‍ വല ചലിപ്പിച്ചാല്‍ രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍ നേട്ടത്തില്‍ പെലെയ്ക്ക് ഒപ്പം എത്താന്‍ സുനില്‍ ഛേത്രിക്ക് കഴിയും. 76 ഗോളുകളാണ് ഇന്ത്യക്ക് വേണ്ടി സുനില്‍ ഛേത്രി ഇതുവരെ അടിച്ചത്. പെലെയുടെ ബ്രസീലിനായുള്ള ഗോള്‍ നേട്ടം 77. ഇന്നും ജയം നേടാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും. രാത്രി 9.30നാണ് നേപ്പാളുമായുള്ള ഇന്ത്യയുടെ മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com