"എനിക്കയാൾ സഹോദരനാണ്, എന്നെ ശാന്തനാക്കാൻ കഴിയുന്ന ഒരേയൊരാൾ‌"; ധോനിയെക്കുറിച്ച് ഹർദ്ദിക് പാണ്ഡ്യ 

ധോനിയുടെ അഭാവം തന്നെയാകും താൻ നേരിടുന്ന ഏറ്റവും വലിയെ വെല്ലുവിളിയെന്നും താരം സമ്മതിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾ തന്റെ കരിയറിലെതന്നെ ഏറ്റവും വലിയ ഉത്തരവാദിത്വമാണെന്ന് പറയുകയാണ് ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ.  ധോനിയുടെ അഭാവം തന്നെയാകും താൻ നേരിടുന്ന ഏറ്റവും വലിയെ വെല്ലുവിളിയെന്നും താരം സമ്മതിച്ചു. ധോനിയില്ലാതെ ഇറങ്ങുമ്പോൾ എല്ലാ തന്റെ തോളിൽ തന്നെയാണെന്നാണ് പാണ്ഡ്യയുടെ വാക്കുകൾ. 

എന്നെ മനസ്സിലാക്കിയ ആളാണ് എംഎസ്

"എന്നെ തുടക്കം മുതൽ മനസ്സിലാക്കിയ ഒരാളാണ് എംഎസ്. ഞാൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത്, ഞാൻ എന്തുതരം വ്യക്തിയാണ്, എനിക്കിഷ്ടമില്ലാത്തത് എന്തൊക്കെയാണ് എന്നെല്ലാം അദ്ദേഹത്തിനറിയാം", പാണ്ഡ്യ പറഞ്ഞു.  ടി വി ഷോയിലെ സെക്സിസ്റ്റ് പരാമർശത്തെതുടർന്ന് സസ്പെൻഷനിലായ തന്നെ ധോനി ആശ്വസിപ്പിച്ചതിനെക്കുറിച്ചും പാണ്ഡ്യ അഭിമുഖത്തിൽ പറഞ്ഞു. "എനിക്കന്ന് പിന്തുണ ആവശ്യമായിരുന്നു, എന്റെ ക്രിക്കറ്റ് കരിയറിൽ പലതവണ അദ്ദേഹം അത് നൽകിയിട്ടുണ്ട്. ഞാൻ അയാളെ എം എസ് ധോനി എന്ന മഹാനായല്ല കാണുന്നത്, എനിക്കയാൾ സഹോദരനാണ്". 

എന്നെ ആഴത്തിൽ അറിയാം

ഈ ലോകകപ്പ് മത്സരം ഇതുവരെ കളിച്ചതിൽ ഏറ്റവും വലിയ മത്സരമാണെന്നും അതിന് കാരണം ധോനിയുടെ അഭാവമാണെന്നും പറയുകയാണ് പാണ്ഡ്യ. "അദ്ദേഹത്തിന് എന്നെ ആഴത്തിൽ അറിയാം, ഞാൻ അയാളുമായി വളരെ അടുത്ത ബന്ധമുണ്ട്. എന്നെ ശാന്തനാക്കാൻ കഴിയുന്ന ഒരേയൊരാളാണ് ധോനി", പാണ്ഡ്യ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com