അട്ടിമറി ജയത്തിന് പിന്നില്‍ ആമസോണ്‍ ഡെലിവറി ബോയി; സ്‌കോട്ടിഷ് ഹീറോയുടെ വരവ് പ്രതിസന്ധികള്‍ താണ്ടി 

യോഗ്യതാ മത്സരത്തില്‍ മിന്നും ജയത്തിലേക്ക് ടീമിനെ എത്തിക്കുന്നതിലേക്ക് ക്രിസ് ഗ്രീവ്‌സ് എത്തിയത് പ്രതിസന്ധികള്‍ ഏറെ പിന്നിട്ടാണ്
ക്രിസ് ഗ്രീവ്‌സ്/ഫോട്ടോ: ട്വിറ്റര്‍
ക്രിസ് ഗ്രീവ്‌സ്/ഫോട്ടോ: ട്വിറ്റര്‍

ട്ടിമറി ജയത്തോടെയാണ് ട്വന്റി20 ലോകകപ്പിന് തുടക്കമായത്. ഇവിടെ ബംഗ്ലാദേശിനെ സ്‌കോട്ട്‌ലാന്‍ഡ് തകര്‍ത്തപ്പോള്‍ താരമായത് ഓള്‍റൗണ്ടര്‍ ക്രിസ് ഗ്രീവ്‌സ് ആയിരുന്നു. യോഗ്യതാ മത്സരത്തില്‍ മിന്നും ജയത്തിലേക്ക് ടീമിനെ എത്തിക്കുന്നതിലേക്ക് ക്രിസ് ഗ്രീവ്‌സ് എത്തിയത് പ്രതിസന്ധികള്‍ ഏറെ പിന്നിട്ടാണ്. 

ആമസോണിലെ ഡെലിവറി ബോയി ആയിരുന്നു ക്രിസ് ഗ്രീവ്‌സ്. സ്‌കോട്ട്‌ലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ല്‍ കോറ്റ്‌സറാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആമസോണിന്റെ ഡെലിവറി ബോയി ആയിരുന്നു ഗ്രീവ്‌സ്. സ്‌കോട്ട്‌ലാന്‍ഡുമായി കരാറുള്ള താരമല്ല അദ്ദേഹം. ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് ഗ്രീവ് ഇവിടെ വരെ എത്തിയത്, സ്‌കോട്ട്‌ലാന്‍ഡ് ക്യാപ്റ്റന്‍ പറയുന്നു. 

ബംഗ്ലാദേശിന് എതിരെ ക്രിസ് ഗ്രീവ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിങ്‌

ഈ അടുത്താണ് ലോകകപ്പിനുള്ള പരിശീലനം ഗ്രീവ്‌സ് ആരംഭിച്ചത് പോലും. സ്വന്തമായി ഒരു ഇടം കണ്ടെത്താന്‍ ഗ്രീവ്‌സ് ഒരുപാട് പ്രയത്‌നിച്ചു. ഇപ്പോള്‍ ബംഗ്ലാദേശിന് എതിരായ കളിയില്‍ മാന്‍ ഓഫ ദി മാച്ച് ആയിരിക്കുന്നു എന്നും സ്‌കോട്ട്‌ലാന്‍ഡ് നായകന്‍ പറഞ്ഞു. ബംഗ്ലാദേശിന് എതിരെ 28 പന്തില്‍ 45 റണ്‍സ് ആണ് ഗ്രീവ്‌സ് അടിച്ചെടുത്തത്. 

രണ്ട് വിക്കറ്റും കളിയില്‍ ഗ്രീവ്‌സ് വീഴ്ത്തി. മുഷ്ഫിഖുര്‍ റഹീമിന്റേയും ഷക്കീബുല്‍ ഹസന്റേയും വിക്കറ്റാണ് ഗ്രീവ്‌സ് വീഴ്ത്തിയത്. 141 റണ്‍സ് എന്ന വിജയ ലക്ഷ്യമാണ് ബംഗ്ലാദേശിന് മുന്‍പിലേക്ക് എത്തിയത്. എന്നാല്‍ സ്‌കോട്ട്‌ലാന്‍ഡ് ബൗളര്‍മാര്‍ മികവ് കാണിച്ചപ്പോള്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് കണ്ടെത്താനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com