'രാഷ്ട്രീയം മാറ്റി വെക്കണം', ഇന്ത്യാ-പാക് ക്രിക്കറ്റ് ബോര്‍ഡുകള്‍ കൈകോര്‍ക്കണമെന്ന് റമീസ് രാജ

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുമായി സംസാരിച്ചതായും റമീസ് രാജ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കറാച്ചി: ഇന്ത്യയേയും ഉള്‍പ്പെടുത്തിയുള്ള ദ്വിരാഷ്ട്ര പരമ്പര അടുത്ത കാലത്തൊന്നും സാധ്യമാവില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. രാഷ്ട്രീയം പിന്നിലേക്ക് മാറ്റി നിര്‍ത്തി ഇരു ക്രിക്കറ്റ് ബോര്‍ഡുകളും കൈകോര്‍ത്താല്‍ മാത്രമാവും ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരകള്‍ യാഥാര്‍ഥ്യമാവുകയുള്ളെന്ന് അദ്ദേഹം പറഞ്ഞു. 

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗത്തിന് ഇടയില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുമായി സംസാരിച്ചതായും റമീസ് രാജ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഗാംഗുലിയും ജയ് ഷായുമായുള്ള കൂടിക്കാഴ്ച നന്നായിരുന്നതായും റമീസ് രാജ പറഞ്ഞു. 

ഒക്ടോബര്‍ 24ന് ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം
 

രാഷ്ട്രിയ പ്രശ്‌നങ്ങളെ മാറ്റിവെച്ച് ഇരു ബോര്‍ഡുകളും തമ്മില്‍ ബന്ധം വളര്‍ത്തിയെടുക്കണം. പിസിബി എക്കാലവും ആവശ്യപ്പെടുന്നത് അതാണ് എന്നും റമീസ് രാജ പറഞ്ഞു. 2013ലാണ് അവസാനമായി ഇന്ത്യ-പാക് മത്സരം നടന്നത്. ട്വന്റി20 ലോകകപ്പില്‍ ഒക്ടോബര്‍ 24ന് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള ആക്രമത്തിന്റെ സാഹചര്യത്തില്‍ പാകിസ്ഥാനെതിരെ കളിക്കുന്ന കാര്യം പുനപരിശോധിക്കണം എന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഐസിസി മത്സരം ആയതിനാല്‍ പിന്മാറാന്‍ സാധിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഇന്ത്യന്‍ പ്രധാനമന്ത്രി വിചാരിച്ചാല്‍ പാക് ക്രിക്കറ്റിനെ ഇല്ലാതാക്കാല്‍ സാധിക്കുമെന്നാണ് ഏതാനും ദിവസം മുന്‍പ് റമീസ് രാജ പ്രതികരിച്ചത്. ഐസിസിയിലേക്കുള്ള ഫണ്ടിന്റെ ഭുരിഭാഗവും ബിസിസിഐയില്‍ നിന്നാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അത്. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബ്ലാങ്ക് ചെക്കാണ് പാകിസ്ഥാനെ കാത്തിരിക്കുന്നത് എന്നും റമീസ് രാജ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com