സ്വയം മാറി നില്‍ക്കാന്‍ തയ്യാറാണ്, ടീമിന് മുന്‍പില്‍ തടസമാവില്ല; വിമര്‍ശനങ്ങള്‍ക്ക് മോര്‍ഗന്റെ മറുപടി

ജയത്തിലേക്ക് എത്തുന്നതില്‍ തന്റെ ഫോമില്ലായ്മ ടീമിന് തടസമായാല്‍ ടീമില്‍ നിന്ന് സ്വയം മാറി നില്‍ക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മോര്‍ഗന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ജയത്തിലേക്ക് എത്തുന്നതില്‍ തന്റെ ഫോമില്ലായ്മ ടീമിന് തടസമായാല്‍ ടീമില്‍ നിന്ന് സ്വയം മാറി നില്‍ക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മോര്‍ഗന്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മോര്‍ഗന് കഴിഞ്ഞിരുന്നില്ല. 

ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്. ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുക ഒരു ഓപ്ഷനാണ്. ലോകകപ്പ് ജയിക്കുന്നതില്‍ ടീമിന് മുന്‍പില്‍ തടസമായി ഞാന്‍ നില്‍ക്കില്ല. റണ്‍സ് കണ്ടെത്താന്‍ എനിക്കായില്ല. എന്റെ ക്യാപ്റ്റന്‍സി വളരെ മികച്ചതാണ്. 

എന്നാല്‍ സ്വയം മാറി നിന്ന് മറ്റൊരാള്‍ക്ക് അവസരം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ബാറ്റിങ്ങും ക്യാപ്റ്റന്‍സിയുമെല്ലാം വ്യത്യസ്തമായ വെല്ലുവിളിയായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മോശം ഫോമില്‍ നിന്ന് സമയം മറികടക്കാന്‍ കഴിഞ്ഞില്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ ഞാന്‍ ഇവിടെ നില്‍ക്കില്ലായിരുന്നു.

ബൗളര്‍ അല്ല എന്നതിനാല്‍ ഫീല്‍ഡിങ്ങിലും എനിക്ക് ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാനാവുന്നില്ലെങ്കിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിനായി സംഭാവന നല്‍കാനാവും. ടീം ആവശ്യപ്പെടുന്നിടത്തോളം ഞാന്‍ ടീമില്‍ തുടരും. വേണ്ട എന്ന് അവര്‍ പറഞ്ഞാല്‍ മാറി നില്‍ക്കും, മോര്‍ഗന്‍ പറഞ്ഞു. 

ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ 12 ഫോര്‍മാറ്റ് ഗുണം ചെയ്യും

ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ 12 എന്ന ഫോര്‍മാറ്റ് മികച്ച ടീമുകളെ തുണയ്ക്കുമെന്നും മോര്‍ഗന്‍ പറഞ്ഞു. ഒരു തോല്‍വി വഴങ്ങിയതിന്റെ പേരില്‍ ഇവിടെ പുറത്താവില്ല. മുന്‍പ് ഒരു തോല്‍വി പോലും യോഗ്യത നഷ്ടപ്പെടുത്തുന്ന അവസ്ഥ ഉണ്ടായിരുന്നു എന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചൂണ്ടിക്കാണിച്ചു. 

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് യുഎഇയില്‍ മിന്നും പ്രകടനം പുറത്തെടുത്ത് ഫൈനലില്‍ കടന്നിരുന്നു. എന്നാല്‍ മോര്‍ഗന് ഒരു ഘട്ടത്തിലും ബാറ്റിങ് മികവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. സീസണില്‍ 133 റണ്‍സ് മാത്രമാണ് മോര്‍ഗന്‍ നേടിയത്. ബാറ്റിങ് ശരാശരി 11.08.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com