ഡെൻമാർക്ക് ഓപ്പൺ: പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ; മൂന്നാം നമ്പർ താരത്തെ തോൽപ്പിച്ച് സമീർ വർമയും ക്വാർട്ടറിൽ 

21–16, 12–21, 21–15 എന്ന സ്കോറിനാണ് സിന്ധു ജയം സ്വന്തമാക്കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോപ്പൻഹേഗൻ: കടുത്ത പോരാട്ടത്തിനൊടുവിൽ തായ്‌ലൻഡിന്റെ ബുസാനൻ ഒങ്ബാംറങ്ഫാനെ കീഴടക്കി ഇന്ത്യയുടെ പി വി സിന്ധു ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റനിൽ ക്വാർട്ടർ ഫൈനലിലെത്തി. 3–ാം ഗെയിമിലേക്കു നീണ്ട മത്സരത്തിൽ 21–16, 12–21, 21–15 എന്ന സ്കോറിനാണ് സിന്ധു ജയം സ്വന്തമാക്കിയത്. 

ജയം 67 മിനിറ്റ് പോരാട്ടത്തിനൊടുവിൽ

67 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ തുടരെ 8 പോയിന്റുകൾ നേടിയാണ് ആദ്യ ഗെയിമിൽ സിന്ധു ലീഡ് നേടിയത്. 2–ാം ഗെയിമിൽ പിഴവുകൾ സിന്ധുവിന് തിരിച്ചടിയായി. 3–ാം ഗെയിമിൽ 4 പോയിന്റിന്റെ ലീഡ് നേടി സിന്ധു ജയിച്ചുകയറി. ഒളിംപിക്സിനുശേഷം സിന്ധുവിന്റെ ആദ്യ ടൂർണമെന്റാണിത്. 

സമീർ വർമക്ക് അട്ടിമറി ജയം

മറ്റൊരു മത്സരത്തിൽ ഇന്ത്യയുടെ സമീർ വർമ അട്ടിമറി ജയം നേടി. ലോക മൂന്നാം നമ്പർ താരം ഡെൻമാർക്കിന്റെ ആൻഡേഴ്‌സ് അന്റേഴ്സണിനെ നേരിട്ടുള്ള ഗെയിമുകൾക്ക് വീഴ്ത്തിയാണ് സമീർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. സ്‌കോർ: 21-14, 21-18.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com