'ഇത് ഇന്ത്യയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍', ന്യൂസിലാന്‍ഡിനെതിരായ കളിയുടെ പ്രാധാന്യം ചൂണ്ടി ദിനേശ് കാര്‍ത്തിക് 

ന്യൂസിലാന്‍ഡിന് എതിരായ മത്സരം ഇന്ത്യയുടെ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ആണെന്ന് മുന്‍ താരം ദിനേശ് കാര്‍ത്തിക്
'ഇത് ഇന്ത്യയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍', ന്യൂസിലാന്‍ഡിനെതിരായ കളിയുടെ പ്രാധാന്യം ചൂണ്ടി ദിനേശ് കാര്‍ത്തിക് 

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിന് എതിരായ മത്സരം ഇന്ത്യയുടെ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ആണെന്ന് മുന്‍ താരം ദിനേശ് കാര്‍ത്തിക്. സെമി ഫൈനലിലേക്ക് കടക്കാന്‍ ഇന്ത്യക്ക് ന്യൂസിലാന്‍ഡിന് എതിരായ ജയം നിര്‍ണായകമാണ്. 

ഇത് ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനലിന് സമാനമായ മത്സരമാണ്. ഇന്ത്യന്‍ കളിക്കാര്‍ക്ക് അത് അറിയാം. നാളത്തെ കളി ജയിച്ചു കഴിഞ്ഞാല്‍ പിന്നെ കുറച്ചുകൂടി എളുപ്പമാവും. എന്നാല്‍ അഫ്ഗാനിസ്ഥാനെ നേരിടണം എന്നതിനാല്‍ ആശങ്ക അവിടേയുമുണ്ട്. ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യ എങ്ങനെ ഇറങ്ങുന്നു എന്നത് അറിയാന്‍ എനിക്ക് ആകാംക്ഷയുണ്ട് എന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു. 

ബാറ്റിങ്ങില്‍ ഇന്ത്യ കൂടുതല്‍ ആക്രമിച്ച് കളിക്കണം എന്നും കാര്‍ത്തിക് പറഞ്ഞു. ഈ ലോകകപ്പ് ജയിക്കണം എന്നാണെങ്കില്‍ അതിന് വേണ്ടി ഇന്ത്യ ഇറങ്ങണം. കഴിവുള്ള, മനോഹരമായി ബാറ്റ് ചെയ്യാന്‍ കഴിയുന്നവര്‍ ഇന്ത്യക്കുണ്ട്. ആദ്യത്തെ ഡെലിവറി മുതല്‍ അവസാനത്തെ പന്ത് വരെ ആക്രമിച്ച് കളിക്കാന്‍ അവര്‍ക്കാവും എന്നും ദിനേശ് കാര്‍ത്തിക് ചൂണ്ടിക്കാണിക്കുന്നു. 

ശാര്‍ദുല്‍ താക്കൂറിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരണം

ശര്‍ദുല്‍ താക്കൂറിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരണം എന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു. ഭുവനേശ്വര്‍ കുമാറിനോ മുഹമ്മദ് ഷമിക്കോ പകരം ശര്‍ദുളിനെ കൊണ്ടുവരണം എന്നാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്. മത്സരത്തിന്റെ ഏത് ഘട്ടത്തിലും വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് ശാര്‍ദുലിനുണ്ട്. ട്വന്റി20 ലോകകപ്പില്‍ ഇതുവരെ ന്യൂസിലാന്‍ഡിന് എതിരെ ജയം നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല എന്നതും കാര്‍ത്തിക് ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com