വില്ലനായത് മഴ, സ്വര്‍ണവും ലോക റെക്കോര്‍ഡും നേടുമായിരുന്നു: മാരിയപ്പന്‍ തങ്കവേലു

റിയോയിലെ സ്വര്‍ണ മെഡല്‍ ജേതാവിന് ടോക്യോയില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നു
മാരിയപ്പന്‍ തങ്കവേലു/ഫോട്ടോ: ട്വിറ്റര്‍
മാരിയപ്പന്‍ തങ്കവേലു/ഫോട്ടോ: ട്വിറ്റര്‍

ടോക്യോ: പാരാലിംപിക്‌സിലെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്നു ഹൈജംബ് താരം മാരിയപ്പന്‍ തങ്കവേലു. എന്നാല്‍ റിയോയിലെ സ്വര്‍ണ മെഡല്‍ ജേതാവിന് ടോക്യോയില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നു. 

മഴയാണ് ഇവിടെ തനിക്ക് തിരിച്ചടിയായത് എന്നാണ് മാരിയപ്പന്‍ തങ്കവേലു പ്രതികരിച്ചത്. പുരുഷന്മാരുടെ 42 വിഭാഗം ഹൈജമ്പില്‍ 1.86 മീറ്റര്‍ ചാടിയാണ് മാരയപ്പന്‍ രാജ്യത്തിനായി വെള്ളി നേടിയത്. 1.96 മീറ്ററാണ് ഇവിടെ ലക്ഷ്യം വെച്ചതെന്ന് മാരിയപ്പന്‍ പറയുന്നു. 

ലോക റെക്കോര്‍ഡോടെ സ്വര്‍ണ മെഡല്‍ സ്വന്തമാക്കേണ്ടതായിരുന്നു. ടോക്യോയില്‍ അതായിരുന്നു ലക്ഷ്യം. എന്നാല്‍ മഴ കളിച്ചു. ആദ്യം ചാറ്റല്‍ മഴയായിരുന്നു. എന്നാല്‍ 1.80 മീറ്റര്‍ പിന്നിട്ടതിന് പിന്നാലെ മഴ ശക്തമായി, മത്സരത്തിന് ശേഷം മാരിയപ്പന്‍ പറഞ്ഞു. 

1.88 മീറ്റര്‍ ചാടിയ അമേരിക്കയുടെ സാം ഗ്രീവ് ആണ് ഇവിടെ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ തകര്‍ത്തത്. ഇതേ ഇനത്തില്‍ വെങ്കലം ഇന്ത്യക്കാണ്. 1.83 മീറ്റര്‍ ചാടി ശരദ് കുമാറാണ് വെങ്കലം നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com