ഇത് എന്റെ അവസാന അവസരമാണെന്ന് അറിയാം, ടീമിനുള്ളില്‍ സംസാരമുണ്ട്: രോഹിത് ശര്‍മ

'ഇതിന് മുന്‍പ് മധ്യനിരയില്‍ ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. അന്ന് കാര്യങ്ങള്‍ ഞാന്‍ ഉദ്ധേശിച്ച വിധം നടന്നിരുന്നില്ല'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഓവല്‍ ടെസ്റ്റിന്റെ മൂന്നാം ദിനം സെഞ്ചുറിയോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയെല്ലാം രോഹിത് തന്നിലേക്ക് എത്തിച്ചു. ഇത് ഓപ്പണിങ്ങില്‍ തന്റെ അവസാന അവസരമാണെന്ന് അറിയാമായിരുന്നു എന്നാണ് സെഞ്ചുറിയിലേക്ക് എത്തിയതിന് പിന്നാലെ രോഹിത് പ്രതികരിച്ചത്. 

ടെസ്റ്റില്‍ ഇതെന്റെ അവസാന അവസരമാണെന്ന ചിന്ത എന്റെ ഉള്ളിലുണ്ടായിരുന്നു. ബാറ്റിങ് പൊസിഷനില്‍ മറ്റൊരു സ്ഥാനം പരീക്ഷിക്കേണ്ടതായിരുന്നു. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്ന ഓഫര്‍ എനിക്ക് മുന്‍പില്‍ വന്നപ്പോള്‍, ബാറ്റിങ് പൊസിഷനിലെ മാറ്റത്തെ കുറിച്ച് ടീം മാനേജ്‌മെന്റിനുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനെ കുറിച്ച് എനിക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു, രോഹിത് പറഞ്ഞു. 

'ഇതിന് മുന്‍പ് മധ്യനിരയില്‍ ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. അന്ന് കാര്യങ്ങള്‍ ഞാന്‍ ഉദ്ധേശിച്ച വിധം നടന്നിരുന്നില്ല. ഒരു കായിക ഇനത്തില്‍ കളിക്കുമ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കാനാവണം. ഇവിടെ ഞാന്‍ സ്‌കോര്‍ ചെയ്തില്ലായിരുന്നു എങ്കില്‍ ഇതെന്റ് അവസാന അവസരമാവുമായിരുന്നു.' 

മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല. എനിക്ക് വേണ്ട അവസരങ്ങള്‍ നല്‍കുമെന്ന് ടീം മാനേജ്‌മെന്റ് പറഞ്ഞിരുന്നു. എന്നാല്‍ ലഭിക്കുന്ന അവസരങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്നും രോഹിത് പറഞ്ഞു. 

256 പന്തില്‍ നിന്ന് 14 ഫോറും ഒരു സിക്‌സും പറത്തിയായിരുന്നു രോഹിത് ശര്‍മ 127 റണ്‍സ് നേടി. രോഹിത്തിനൊപ്പം നിന്ന് പൂജാര 150 റണ്‍സിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചു. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 171 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ഇന്ത്യക്കുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com