സ്വര്‍ണവുമായി കൃഷ്ണ നഗര്‍, ബാഡ്മിന്റണില്‍ ഇന്ത്യക്ക് വീണ്ടും പൊന്നിന്‍ തിളക്കം 

ഹോങ്കോങ്ങിന്റെ ചു മാന്‍ കായിയെ 21-17,16-21,21-17 എന്ന സ്‌കോറിനാണ് കൃഷ്ണ തോല്‍പ്പിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: പാരാലിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. കൃഷ്ണ നഗര്‍ ആണ് സ്വര്‍ണം നേടിയത്. ബാഡ്മിന്റണിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണമാണ് ഇത്. 

ഹോങ്കോങ്ങിന്റെ ചു മാന്‍ കായിയെ 21-17,16-21,21-17 എന്ന സ്‌കോറിനാണ് കൃഷ്ണ തോല്‍പ്പിച്ചത്. ഇതോടെ പാരാലിംപിക്‌സിലെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം അഞ്ചും ആകെ മെഡല്‍ നേട്ടം പത്തൊന്‍പതുമായി. കഴിഞ്ഞ ദിവസം പ്രമോദ് ഭഗത്തും ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയിരുന്നു. നിലവില്‍ 24ാം സ്ഥാനത്താണ് ഇന്ത്യ. റിയോയില്‍ 4 സ്വര്‍ണമാണ് ഇന്ത്യ നേടിയത്. 

കൃഷ്ണ നഗര്‍ സ്വര്‍ണത്തിലേക്ക് എത്തുന്നതിന് മുന്‍പ് ഇന്ത്യയുടെ സുഹാസ് യതിരാജ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ വെള്ളി നേടിയിരുന്നു. ഫൈനലില്‍ ഫ്രാന്‍സിന്റെ ലോക ഒന്നാം നമ്പര്‍ താരത്തോട് തോറ്റതോടെയാണ് സുഹാസിന് സ്വര്‍ണം നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com