ടി20 ലോകകപ്പ് സെലക്ഷനില്‍ പോര്; അഫ്ഗാന്‍ നായക സ്ഥാനം ഒഴിഞ്ഞ് റാഷിദ് ഖാന്‍, മുഹമ്മദ് നബി നയിക്കും

ടീമിനെ തെരഞ്ഞെടുത്തതും പ്രഖ്യാപിച്ചതും തന്നോട് ആലോചിക്കാതെയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് റാഷിദ് ഖാന്റെ രാജി
റാഷിദ് ഖാൻ/ ട്വിറ്റർ
റാഷിദ് ഖാൻ/ ട്വിറ്റർ

കാബുള്‍: ടി20 ലോകകപ്പിനുള്ള അഫ്ഗാന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ നായക സ്ഥാനം രാജിവെച്ച് റാഷിദ് ഖാന്‍. ടീമിനെ തെരഞ്ഞെടുത്തതും പ്രഖ്യാപിച്ചതും തന്നോട് ആലോചിക്കാതെയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് റാഷിദ് ഖാന്റെ രാജി. 

റാഷിദ് ഖാന്റെ രാജിയോടെ മുഹമ്മദ് നബി ടി20 ലോകകപ്പില്‍ അഫ്ഗാനെ നയിക്കും. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. ഈ ട്വീറ്റ് എത്തി 22 മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും റാഷിദ് ഖാന്‍ താന്‍ നായക സ്ഥാനം രാജി വെക്കുകയാണ് എന്ന് അറിയിച്ചു. 

നായകന്‍ എന്ന നിലയില്‍ ദേശിയ ടീം തെരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ അവകാശമുണ്ട്. എന്നാല്‍ സെലക്ഷന്‍ കമ്മറ്റിയും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡും തന്റെ അഭിപ്രായം ചോദിച്ചില്ല. ടി20 നായക സ്ഥാനത്ത് നിന്നും മാറുകയാണ്. അഫ്ഗാന് വേണ്ടി കളിക്കുന്നത് എന്നും അഭിമാനം നല്‍കുന്ന കാര്യമാണെന്നും റാഷിദ് ട്വിറ്ററില്‍ കുറിച്ചു. 

അഫ്ഗാന്റെ ടി20 ലോകകപ്പ് ടീം: റാഷിദ് ഖാന്‍, മുജീപ് റഹ്മാന്‍, റഹ്മാനുള്ള ഗുര്‍ബാസ്, കരീം ജനാത്, ഹസ്രത്തുള്ള സസായ്, ഗുല്‍ബാദിന്‍ നൈബ്, ഉസ്മാന്‍ ഗാനി, നവീന്‍ ഉള്‍ ഹഖ്, അസ്ഗര്‍ അഫ്ഗാന്‍, ഹമീദ് ഹസന്‍, മുഹമ്മദ് നബി, ഷറഫുദ്ദീന്‍ അഷ്‌റഫ്, നജീബുള്ള സദ്രാന്‍, ദൗലത് സദ്രാന്‍, ഹഷ്മത്തുള്ള ഷാഹിദീ, ഷപൂര്‍ സദ്രാന്‍, മുഹമ്മദ് ഷഹ്‌സാദ്, ഖ്വായിസ് അഹമ്മദ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com