ആറില്‍ ആറും സിക്‌സ് പറത്തി മല്‍ഹോത്ര, യുഎസ്എക്കായി വെടിക്കെട്ട് ബാറ്റിങ് 

യുഎസ്എ-പാപുവ ന്യൂ ഗിനിയ മത്സരത്തിലാണ് മല്‍ഹോത്ര റണ്‍മഴ പെയ്യിച്ചത്. 173 റണ്‍സോടെ യുഎസ്എ താരം പുറത്താവാതെ നിന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാഷിങ്ടണ്‍: ഒരോവറില്‍ ആറ് സിക്‌സ് പറത്തി യുഎസിന്റെ ജാസ്‌കരന്‍ മല്‍ഹോത്ര. രാജ്യാന്തര ക്രിക്കറ്റില്‍ ഓരോവറിലെ ആറ് പന്തും സിക്‌സ് പറത്തുന്ന നാലാമത്തെ താരവും ഏകദിനത്തിലെ രണ്ടാമത്തെ താരവുമായി ഇവിടെ മല്‍ഹോത്ര. 

യുഎസ്എ-പാപുവ ന്യൂ ഗിനിയ മത്സരത്തിലാണ് മല്‍ഹോത്ര റണ്‍മഴ പെയ്യിച്ചത്. 173 റണ്‍സോടെ യുഎസ്എ താരം പുറത്താവാതെ നിന്നു. 124 പന്തില്‍ നിന്ന് 173 റണ്‍സ് കണ്ടെത്തിയത്. ഏകദിനത്തില്‍ അഞ്ചാം ബാറ്റിങ് പൊസിഷനില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറുമാണ് ഇത്. 

യുവരാജ് സിങ്, ഹെര്‍ഷല്‍ ഗിബ്ബ്‌സ്, പൊള്ളാര്‍ഡ് എന്നിവരുടെ നേട്ടത്തിലേക്കാണ് ഇവിടെ ഒരോവറില്‍ ആറ് സിക്‌സ് പറത്തി മല്‍ഹോത്ര പറന്നെത്തിയത്. പാപുവ ന്യൂ ഗിനിയയുടെ ഗൗഡി തോക്കയ്ക്ക് എതിരെയായിരുന്നു മല്‍ഹോത്രയുടെ ഓരോവറിലെ ആറ് സിക്‌സുകള്‍.

16 സിക്‌സുകളാണ് മല്‍ഹോത്രയുടെ ബാറ്റില്‍ നിന്ന് വന്നത്. അര്‍ധ ശതകം കണ്ടെത്തിയത് 48 പന്തില്‍ നിന്നും. 102 പന്തില്‍ നിന്ന് സെഞ്ചുറിയിലേക്കും മല്‍ഹോത്ര എത്തി. പിന്നെ വന്ന 22 ഡെലിവറിയില്‍ നിന്ന് അടിച്ചെടുത്തത് 73 റണ്‍സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com