ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന കോഹ്‌ലിയുടെ പ്രഖ്യാപനം; പ്രതികരണവുമായി സൗരവ് ഗാംഗുലി 

ആര്‍ജവത്തോടെയാണ് കോഹ്‌ലി ഇന്ത്യയെ നയിച്ചത്. മൂന്ന് ഫോര്‍മാറ്റിലും വിജയം കൈവരിച്ച ഇന്ത്യയുടെ നായകന്മാരില്‍ ഒരാളാണ് കോഹ്‌ലി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിന്റെ യഥാര്‍ഥ മുതല്‍ക്കൂട്ടെന്ന് വിരാട് കോഹ്‌ലിയെ വിശേഷിപ്പിച്ച് സൗരവ് ഗാംഗുലി. ട്വന്റി20 ലോകകപ്പിന് ശേഷം ടി20യിലെ ഇന്ത്യയുടെ നായക സ്ഥാനം ഒഴിയുമെന്ന കോഹ്‌ലിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗാംഗുലിയുടെ വാക്കുകള്‍. 

ആര്‍ജവത്തോടെയാണ് കോഹ്‌ലി ഇന്ത്യയെ നയിച്ചത്. മൂന്ന് ഫോര്‍മാറ്റിലും വിജയം കൈവരിച്ച ഇന്ത്യയുടെ നായകന്മാരില്‍ ഒരാളാണ് കോഹ്‌ലി. ഭാവി മുന്‍പില്‍ കണ്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്, ബിസിസിഐയുടെ ഔദ്യോഗിക പ്രസ്താവനയില്‍ ഗാംഗുലി പറയുന്നു. 

ടി20യില്‍ ക്യാപ്റ്റനായി നിന്നുള്ള കോഹ്‌ലിയുടെ ഉജ്വല പ്രകടനത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. വരുന്ന ലോകകപ്പിലേക്കായി കോഹ്‌ലി ഞങ്ങളുടെ എല്ലാ ആശംസകളും. ഇനിയും ഇന്ത്യക്ക് വേണ്ടി റണ്‍ വാരിക്കൂട്ടുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ ഗാംഗുലി പറയുന്നു. 

എംഎസ് ധോനിയില്‍ നിന്ന് 2017ലാണ് കോഹ്‌ലി ടി20 ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. ടി20 ലോകകപ്പില്‍ ഇത് ആദ്യമായാണ് കോഹ്‌ലി ഇന്ത്യയെ നയിക്കുന്നത്. ഒരു ഐസിസി കിരീടത്തിലേക്കും നായക പദവി ഏറ്റെടുത്തതിന് ശേഷം കോഹ് ലിക്ക് ഇന്ത്യയെ എത്തിക്കാനായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com