കഴിഞ്ഞ സീസണിൽ വില 8.5 കോടി, ഇത്തവണ നെറ്റ് ബോളർ!; ഐപിഎല്ലിൽ നിറം മങ്ങിയത് വിനയായി 

ഒരു കോടി അടിസ്ഥാന വിലയ്ക്ക് ഇത്തവണത്തെ ലേലത്തിൽ വന്നെങ്കിലും ആരും വാങ്ങിയില്ല
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

2020 ഐപിഎൽ സീസണിൽ കോടികൾ വില കിട്ടിയ താരം, പക്ഷെയിപ്പോൾ നെറ്റ്‍ബോളർ!. വെസ്റ്റിൻഡീസ് പേസ് ബോളർ ഷെൽഡൻ കോട്രാൽ ഒരു കോടി അടിസ്ഥാന വിലയ്ക്ക് ഇത്തവണത്തെ ലേലത്തിൽ വന്നെങ്കിലും ആരും വാങ്ങിയില്ല. തുടർന്നാണു രണ്ടാംപാദത്തിൽ നെറ്റ്ബോളറായി പങ്കെടുക്കാൻ തീരുമാനിച്ചത്.

2020 സീസണിൽ 8.5 കോടി രൂപയ്ക്കു കിങ്സ് ഇലവൻ പഞ്ചാബാണ്  കോട്രലിനെ സ്വന്തമാക്കിയത്. ട്വന്റി20യിൽ താരത്തിനുള്ള മികച്ച റെക്കോർഡായിരുന്നു കോട്രലിനെ പൊന്നുംവിലയ്ക്കു വാങ്ങാൻ പഞ്ചാബ് ടീമിനെ പ്രേരിപ്പിച്ചത്. എന്നാൽ 6 കളികളിൽ നിന്നു കോട്രാൽ നേടിയതാകട്ടെ ആറ് വിക്കറ്റുകൾ മാത്രം. പോരാത്തതിന്  8.80 ഇക്കോണമിയിൽ റൺസും വഴങ്ങി. രാജസ്ഥാൻ റോയൽസ് താരം രാഹുൽ തെവാത്തിയ ഓരോവറിൽ 30 റൺസ് അടിച്ചുകൂട്ടിയതും കോട്രലിനെതിരെയാണ്. 

യുഎഇയിൽ ഇന്ന് ആരംഭിക്കുന്ന രണ്ടാംപാദത്തിൽ കോട്രൽ നെറ്റ്‌‍ ബോളറാകുമെന്നു ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ ഏതു ടീമിനൊപ്പമെന്നു വെളിപ്പെടുത്തിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com