കോഹ് ലിയുടെ ലംബോര്‍ഗിനി വാങ്ങണോ? സെലിബ്രിറ്റി കാര്‍ ഇങ്ങ് കൊച്ചിയിലെത്തി, വില!

10,000കിലോമീറ്റര്‍ മാത്രമേ വണ്ടി ഓടിയിട്ടുള്ളു
എക്സ്പ്രസ് ചിത്രം
എക്സ്പ്രസ് ചിത്രം


വിരാട് കോഹ് ലി ഓടിച്ചിരുന്ന ലംബോര്‍ഗിനി വാങ്ങാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കും അവസരം. നടന്റെ കളക്ഷനിലെ ഓറഞ്ച് നിറത്തിലെ ലംബോര്‍ഗിനി ഗല്ലാര്‍ഡോ സ്‌പൈഡര്‍ കൊച്ചിയിലെ ആഢംബര കാര്‍ ഷോറൂമില്‍ വില്‍പനയ്‌ക്കെത്തി. 

2015ലാണ് കോഹ് ലി ലംബോര്‍ഗിനി സ്വന്തമാക്കിയത്. കാര്‍ ഇപ്പോള്‍ കൊച്ചിയിലെ റോയല്‍ ഡ്രൈവ് ഡീലര്‍ഷിപ് ഷോപ്പില്‍ 1.35 കോടി രൂപയ്ക്ക് വില്‍പനയ്‌ക്കെത്തിയിരിക്കുകയാണ്. 

2013 മോഡല്‍ കാര്‍ കോഹ്ലിയുടെ ഉടമസ്ഥതയിലായിരുന്നെന്നും വളരെ ചുരുങ്ങിയ നാളുകള്‍ മാത്രമേ താരം ഇത് കൈവശംവച്ചൊള്ളു എന്നും റോയല്‍ ഡ്രൈവ് മാര്‍ക്കറ്റിങ് മാനേജര്‍ പറഞ്ഞു. 10,000കിലോമീറ്റര്‍ മാത്രമേ വണ്ടി ഓടിയിട്ടുള്ളു. ഈ വര്‍ഷം ആദ്യം കോല്‍ക്കത്ത ആസ്ഥാനമായുള്ള ഡീലറില്‍ നിന്ന് വാങ്ങിയാണ് ഈ സെലിബ്രിറ്റി കാര്‍ കൊച്ചിയിലെത്തിച്ചത്. LP5604 ആണ് മോഡല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com