സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആശുപത്രിയില്‍ 

വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായിആശുപത്രിയിലേക്ക് മാറിയെന്ന് സച്ചിന്‍ പറഞ്ഞു
സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ഫയല്‍ ചിത്രം
സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ഫയല്‍ ചിത്രം

മുംബൈ: കോവിഡ് ബാധിതനായ ഇന്ത്യന്‍ മുന്‍ നായകന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആശുപത്രിയില്‍. വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി
ആശുപത്രിയിലേക്ക് മാറിയെന്ന് സച്ചിന്‍ പറഞ്ഞു. 

ഇന്ത്യയുടെ ലോകകപ്പ് ജയത്തിന്റെ 10ാം വാര്‍ഷികത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും, തന്റെ സഹതാരങ്ങളായിരുന്നവര്‍ക്കും ആശംസ നേര്‍ന്ന ട്വീറ്റിലാണ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സച്ചിന്‍ പറയുന്നത്. നിങ്ങളുടെ എല്ലാ ആശംസയ്ക്കും പ്രാര്‍ഥനയ്ക്കും നന്ദി. മുന്‍കരുതലിന്റേയും വിദഗ്ധരുടെ നിര്‍ദേശത്തേയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറി. ഏതാനും ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് തിരിച്ചെത്താനാവും. എല്ലാവരും സുരക്ഷിതമായി കരുതലോടെയിരിക്കുക, സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. 

മാര്‍ച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത് എന്നും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നുമാണ് സച്ചിന്‍ അന്ന് അറിയിച്ചത്. റോഡ് സേഫ്റ്റി ലോക സീരീസ് കിരീട നേട്ടത്തിന് പിന്നാലെയാണ് സച്ചിന് കോവിഡ് പോസിറ്റീവായത്. സച്ചിനെ കൂടാതെ ഇന്ത്യന്‍ ലെജന്‍ഡ്‌സിലെ സഹതാരങ്ങളായ യൂസഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com